പ്രചാരണ ചൂടിൽ എൽ.ഡി.എഫ് ; കണ്ണൂരിൽ ആവേശം നിറഞ്ഞ പര്യടനവുമായി കടന്നപ്പള്ളി
കണ്ണൂരിൻ്റെ സമഗ്ര മാറ്റത്തിനായി ഒരവസരം കൂടി നൽകണമെന്നഭ്യർഥിച്ച് എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജൈത്രയാത്ര തുടരുന്നു.
കണ്ണൂർ : കണ്ണൂരിൻ്റെ സമഗ്ര മാറ്റത്തിനായി ഒരവസരം കൂടി നൽകണമെന്നഭ്യർഥിച്ച് എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജൈത്രയാത്ര തുടരുന്നു. ഇതുവരെയില്ലാത്ത വിധം വികസനത്തിന് അടിത്തറ പാകിയ മണ്ണിൽ ഇനി ആധുനിക കണ്ണൂർ പടുത്തുയർത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു രണ്ടാം ഘട്ട പര്യടനം തുടങ്ങിയത്. സമഗ്രമാറ്റത്തിനാവശ്യമായ പ്രകടനപത്രിക ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച ആത്മവിശ്വസത്തോടെയായിരുന്നു ബുധനാഴ്ചത്തെ പര്യടനം.
മുണ്ടേരി പഞ്ചായത്തിലെ മാവിലച്ചാൽഎ.കെ.ജി മുക്കിൽ സി പി ഐ നേതാവ് സിപി മുരളി ഉദ്ഘാടനം ചെയ്തു.
പ്രധാന പദ്ധതികൾ ചൂണ്ടിക്കാട്ടി1647 കോടിയുടെ വികസനം മണ്ഡലത്തിലെത്തിച്ചതായി വിശദീകരിച്ച ശേഷം കടന്നപ്പള്ളി ടെലിവിഷൻ ചിഹ്നത്തിൽ വോട്ടഭ്യർഥിക്കുന്നു. ഓരോ സ്വീകരണ കേന്ദ്രത്തിലും ഉത്സവ പ്രതീതിയായിരുന്നു. മുത്തുകുടകളും വാദ്യമേളങ്ങളുമായാണ് വരവേറ്റത്. തൻ്റെ നേതൃത്വത്തിൽ കാനാമ്പുഴയിൽ ഒരുക്കിയ വിനോദ സഞ്ചാര കേന്ദ്രത്തിൽ നടന്ന സംസ്കരിക സന്ധ്യയിലും ഫ്ലാഷ്‌ലൈറ്റ് മാർച്ചിലും പങ്കെടുത്തു. രാവിലെ എകെജി . ധനലക്ഷ്മി ആശുപതികൾ സന്ദർശിച്ചു.
കാനിച്ചേരി സെന്റർ , പടന്നോട്ട് റസാഖിന്റെ പീടിക,അഴീക്കോടൻ ക്ലബ്ബ് , വീനസ് ക്ലബ്ബ് , ഏച്ചൂർ,
,നല്ലാഞ്ചി ,കാഞ്ഞിരോട് തെരു,കാഞ്ഞിരോട് ബസാർ, റെഡ് സ്റ്റാർ, നടുച്ചിറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മുള്ളൻമൊട്ടയിൽ സമാപിച്ചു.
നടൻ ഭീമൻ രഘു, ഇപി ജയരാജൻ,കെ പി സഹദേവൻ , എൻ ചന്ദ്രൻ ,പി കെ ശബരീഷ് ,യു ബാബു ഗോപിനാഥ്, ഇ പി ആർ വേശാല, സി പി സന്തോഷ്, പി അജയകുമാർ, കെ കെ ജയപ്രകാശ്, വെള്ളോറ രാജൻ. എം ഗംഗാധരൻ , രാജൻ കടന്നപ്പള്ളി, കെ പി പ്രശാന്ത്,പി മമ്മൂട്ടി, സി ധീരജ്, രാജേഷ് പ്രേം, പി ചന്ദ്രൻ ,വിവി പ്രജീഷ്, പി ശ്രീനിവാസൻ , വൈഷ്ണവ് മഹീന്ദ്രൻ , കോമത്ത് രമേശൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
കടന്നപ്പള്ളിയുടെ നാളെത്തെ പര്യടനം (ഏപ്രിൽ 2) പരിപാടി
പള്ളിപ്രം 3 മണി, കരിക്കിൻ കണ്ടി 3.20 ,കടാങ്കോട് 3.40, മുന്നണിമെട്ട 4മണി,വാരംടൗൺ4.20,വലിയന്നൂർ 4.40,മതുക്കോത്ത് 5 മണി,അതിരാണിപ്പാടം 5.20 ,മാച്ചേരി 5 . 40,വണ്ട്യാല 6മണി,പ്രസാദിപ്പീടിക 6.20,സി.പി.സ്റ്റോർ 6.40,പെരിങ്ങളായി 7 മണി ,തിലാന്നൂർ കനാൽ 7.20 ,മാതൃഭൂമി 7.40