കണ്ണൂരിൽ കഞ്ചാവ് കേസിൽ അറസ്‌റ്റു ചെയ്യുന്നതിനിടെ പൊലിസിനെ ആക്രമിച്ച യുവാവിനെ പിടികൂടി
കഞ്ചാവ് കേസിൽ പിടികൂടാൻ ചെന്ന പോലീസുകാരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാ വിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് കുഞ്ഞിപ്പള്ളി ഓലാട്ടു ചാൽ മജീഫിനെയാണ് കൂത്തുപറമ്പ് സി.ഐ: ബിജു ആന്റണി യുടെ നേതൃത്വത്തിൽ പിടികൂടിയത്.
കൂത്തുപറമ്പ്: കഞ്ചാവ് കേസിൽ പിടികൂടാൻ ചെന്ന പോലീസുകാരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാ വിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് കുഞ്ഞിപ്പള്ളി ഓലാട്ടു ചാൽ മജീഫിനെയാണ് കൂത്തുപറമ്പ് സി.ഐ: ബിജു ആന്റണി യുടെ നേതൃത്വത്തിൽ പിടികൂടിയത്.കഴിഞ്ഞ 27ന് രാത്രി 10 മണിയോടെ 30 കിലോ കഞ്ചാവുമായി മൂന്നു പേരെ സിറ്റി പോലീസ് കമ്മിഷണ റുടെ ലഹരിവിരുദ്ധ സ്ക്വാഡും കൂത്തുപറമ്പ് പോലീസും ചേർന്ന് പിടികൂടി യിരുന്നു. കർണാടകയിൽ നിന്നും കാറിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവര ത്തെത്തുടർന്ന് നടത്തിയ പരി ശോധനയിലാണ് വാഹന ത്തിൽ കടത്തുകയായിരുന്ന കഞ്ചാവ് സഹിതം യുവാക്ക ളുടെ സംഘം പിടിയിലായത്. ഈ സംഘത്തിൻ്റെ പണമിടപാ ടുകൾ നടത്തുന്നത് മജീഫാ ണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
എന്നാൽ ഇയാൾ ബംഗ്ളൂരുവിലേക്ക് കടക്കുകയാ യിരുന്നു. ചൊവ്വാഴ്ച്ച രാത്രി നാട്ടി ലെത്തിയിട്ടുണ്ടെന്ന വിവരത്തെ ത്തുടർന്ന് ബുധനാഴ്ച്ച പുലർച്ചെ ആറുമണിക്ക് വീട് വളഞ്ഞ് പോലീസ് പിടികൂടുക യായിരുന്നു. പോലീസിനെ കണ്ടതോടെ കിടപ്പുമുറിയുടെ ജനൽച്ചില്ല് പൊട്ടിച്ച് അക്രമി ക്കാൻ ശ്രമിച്ചെങ്കിലും സാഹസി കമായി ഇയാളെ കീഴടക്കുകയാ യിരുന്നു. കഞ്ചാവ് കേസ് കൂടാതെ പോലീസിനെ ആക മിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.എസ്.ഐ: സനദ്, എ.എസ്. ഐമാരായ രതീഷ്, ബിജു, സി. പി.ഒമാരായ മിതോഷ്, നാസർ, വിനീത് അക്കരമ്മൽ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു