കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം അറസ്റ്റിൽ
ബ്രൗൺ ഷുഗറുമായി സ്ത്രീകൾ ഉൾപ്പെടെ മൂന്നംഗ സംഘം കാറിൽ സഞ്ചരിക്കവെ കണ്ണൂരിൽ പിടിയിലായി. 24.23 ഗ്രാം ബ്രൗൺ ഷുഗറുമായി തലശേരി മൊട്ടാമ്പ്രം കമ്പളപ്പുറത്ത് ഹൗസിലെ ഫാത്തിമ ഹബീബ(27), കോഴിക്കോട് അത്തോളി ചാളക്കുഴിയിൽ ഹൗസിലെ ദിവ്യ എൻ(36), തോട്ടട സമാജ്
കണ്ണൂർ : ബ്രൗൺ ഷുഗറുമായി സ്ത്രീകൾ ഉൾപ്പെടെ മൂന്നംഗ സംഘം കാറിൽ സഞ്ചരിക്കവെ കണ്ണൂരിൽ പിടിയിലായി. 24.23 ഗ്രാം ബ്രൗൺ ഷുഗറുമായി തലശേരി മൊട്ടാമ്പ്രം കമ്പളപ്പുറത്ത് ഹൗസിലെ ഫാത്തിമ ഹബീബ(27), കോഴിക്കോട് അത്തോളി ചാളക്കുഴിയിൽ ഹൗസിലെ ദിവ്യ എൻ(36), തോട്ടട സമാജ് വാദി കോളനിയിലെ മഹേന്ദ്രൻ എന്ന മഹേന്ദ്ര റെഡ്ഡി(33) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച്ച വൈകീട്ട് കണ്ണൂർ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ സ്വകാര്യ ലാബിനു മുൻവശത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. മംഗലാപുരം ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് മയക്ക്മരുന്നു മായി പ്രതികൾ കാറിൻവരുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺപോലീസും വനിതാ പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്.
വിൽപനക്കായി എത്തിച്ച മയക്ക്മരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ഫാത്തിമ ഹബീബ എക്സൈസിന്റെ കേസുകളിൽ ഉൾപ്പെടെ പ്രതിയാണ്. തോട്ടടയിലെ മഹേന്ദ്രനും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്ഐ രേഷ്മ കെ കെ, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.