കണ്ണൂരിൽ രക്ഷിതാക്കൾ ആവശ്യപെട്ട പണം നൽകാത്തതിനാൽ വീടിന് തീവെച്ച മകൻ അറസ്‌റ്റിൽ

ആവശ്യപ്പെട്ട പണം രക്ഷിതാക്കൾ കൊടുക്കത്ത തിൽ പ്രകോപിതനായി വീടിന് തീവെച്ച മകൻ അറസ്‌റ്റിൽ

 


കണ്ണൂർ: ആവശ്യപ്പെട്ട പണം രക്ഷിതാക്കൾ കൊടുക്കത്ത തിൽ പ്രകോപിതനായി വീടിന് തീവെച്ച മകൻ അറസ്‌റ്റിൽ. കണ്ണൂർ ആയിക്കരയിലെ അഭിഷേകിനെ (25) യാണ് കണ്ണൂർ സിറ്റി പൊലിസ് ഇൻസ്പക്ടർ ഇ കെ ഷിജുവും സംഘവും അറസ്‌റ്റ് ചെയ്തത് കണ്ണൂർ കോവിലകം ആയിക്കര ദണ്ഢമാരിയമ്മൻ കോവിലിന് സമീപത്തെ രാജേഷിൻ്റെ വീടിൻ്റെ കിടപ്പ് മുറിയാണ് തീപ്പിടുത്തത്തിൽ പൂർണമായും കത്തി നശിച്ചത് .

ചൊവ്വാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം വീട്ടിൽ ആരും ഇല്ലാത്തതിനാൻ വൻ ദുരന്തമൊഴി ഹായി മകനെ പേടിച്ചാണ് വീട്ടിൽ താമസിക്കാത്തതെന്ന് പിതാവ് രാജേഷ് പറഞ്ഞു വീട്ടിലെ കിടപ്പുമുറിയിലുണ്ടായിരുന്ന കിടക്ക ഫർണിച്ചർ,ഫാൻ, വസ്‌ത്രങ്ങൾ വയറിങ് ഉൾപ്പെടെ കത്തി നശിച്ചവയിൽ പ്പെടുന്നു പണവും നഷ്‌ടപ്പെട്ടതായി വീട്ടുടമ പറഞ്ഞു . വിവരമറഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂർ അഗ്‌നിശമന സേനാംഗങ്ങൾ തീയണച്ചു.  

മകൻ ദിവസവും പണം ആവശ്യപ്പെടാറുണ്ടെന്ന് പിതാവ പറഞ്ഞു ആവശ്യപ്പെട്ട പണം കൊടുത്തില്ലെങ്കിൽ പ്രകോപനമുണ്ടാക്കാറുണ്ടെന്നും ഇവർ പറഞ്ഞു പണം നൽകിയില്ലെങ്കിൽ രാജേഷിനെയും ഭാര്യയെയും തീവയ്ക്കു എന്ന് പരസ്യമായി പറഞ്ഞതായി പിതാവ് പൊലി സിൽ നൽകിയ പരാതിയിൽ പറഞ്ഞു വീട്ടിന് തീവെച്ച കാര്യം അയൽവാസികളാണ് രാജേഷിനെ വിവരമറിച്ചത്.