കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ നഗരത്തിൽ നിന്നും വീണ്ടും ലഹരിയുമായി യുവാക്കൾ പിടിയിൽ. എസ്എൻ പാർക്കിനടുത്ത് പൊലീസ് പരിശോധനയിൽ യുവാക്കളിൽ നിന്നു നിരോധിത ലഹരി മരുന്ന് പിടികൂടി. രണ്ടു പേരെയും അറസ്റ്റു ചെയ്തു.
Apr 8, 2025, 18:01 IST
കണ്ണൂർ : കണ്ണൂർ നഗരത്തിൽ നിന്നും വീണ്ടും ലഹരിയുമായി യുവാക്കൾ പിടിയിൽ. എസ്എൻ പാർക്കിനടുത്ത് പൊലീസ് പരിശോധനയിൽ യുവാക്കളിൽ നിന്നു നിരോധിത ലഹരി മരുന്ന് പിടികൂടി. രണ്ടു പേരെയും അറസ്റ്റു ചെയ്തു.
കണ്ണപുരത്തെ അൻഷാദ് (37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ് (26) എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് എരവട്ടൂരിലെ ഇവരിൽ നിന്നും 670 മില്ലിഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്.
കണ്ണൂർ ടൗൺ എസ്ഐ അനുരൂപ് കെ, പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്, സമീർ എന്നിവരുൾപ്പെട്ട സംഘമാണ് മയക്ക്മരുന്ന് സംഘത്തെ പിടികൂടിയത്.