കണ്ണൂർ വിമാനതാവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഐ.ഐ.വൈ.എഫ് വിമാനത്താവള മാര്‍ച്ച് നടത്തും
Dec 26, 2024, 20:36 IST
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയില്‍ പ്രധിഷേധിച്ച് ഐ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബർ 28 ന് കണ്ണൂര്‍ കാല്‍ടെക്‌സ് മുതല്‍ മട്ടന്നൂർ കണ്ണൂർ വിമാനത്താവളം വരെ കാല്‍നട ജാഥ നടത്തും.
രാവിലെ 9.30ന് കാല്‍ടെക്‌സ് ജംഗ്ഷനില്‍ എ.എൈ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.പി. സന്തോഷ് കുമാര്‍, ജില്ലാ. എക്‌സി. അംഗം പി. ജയകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി രജീഷ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുമെന്ന് എ.എൈ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.വി സാഗര്‍, കെ.വി പ്രശോഭ്, പി.വി വിജേഷ്, കെ.വി രജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.