കണ്ണൂർ വിമാനത്താവളത്തിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി

കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു. എയർപോർട്ട് പോസ്റ്റ് ഓഫീസ് ജീവനക്കാരി കാര പേരാവൂരിലെ പി. നൈഷയുടെ KL 58 S48 47 നമ്പർ സ്കൂട്ടറാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.20ന് മോഷണം പോയത്.

 

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു. എയർപോർട്ട് പോസ്റ്റ് ഓഫീസ് ജീവനക്കാരി കാര പേരാവൂരിലെ പി. നൈഷയുടെ KL 58 S48 47 നമ്പർ സ്കൂട്ടറാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.20ന് മോഷണം പോയത്.

 നൈഷ എയർപോർട്ട് പൊലി സിൽ പരാതി നൽകി. സ്കൂട്ടറുമായി കടന്നു കളയുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.മട്ടന്നൂർ എയർപോർട്ട്  പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.