കണ്ണൂർ വിമാനത്താവളം - പരിയാരം മെഡിക്കൽ കോളേജ് വിഷയങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച് ടി കെ ഗോവിന്ദൻ മാസ്റ്റർ

മലബാറിന്റെ ഏവിയേഷൻ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോൾ പദവി നൽകുന്നതിന് സർക്കാൻ മുൻകൈ എടുക്കണമെന്നും പരിയാരം മെഡിക്കൽ കോളേജിന്റെ

 

മലബാറിന്റെ ഏവിയേഷൻ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോൾ പദവി നൽകുന്നതിന് സർക്കാൻ മുൻകൈ എടുക്കണമെന്നും പരിയാരം മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ആരോഗ്യ മന്ത്രിയുടെ അടിയന്തര ഇടപെടലുകൾ വേണമെന്നും നിയമസഭയിൽ ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി അവതരിപ്പിച്ച ധനകാര്യ ബില്ലിൻമേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണരംഗത്ത് കഴിഞ്ഞ ഇടതുമുന്നണി സർക്കാർ കാണിച്ച അഴിമതികൾ അന്വേഷിക്കണമെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻഫണ്ട് നൽകാതെ നാടിന്റെ വികസനം മുരടിപ്പിച്ച ഇടതു സർക്കാറിന്റെ നടപടികളാണ് അവരെ പരാജയപ്പെടുത്തിയതെന്നും ഗോവിന്ദൻ മാസ്റ്റർ സൂചിപ്പിച്ചു.