കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്  വീണ്ടും സ്വർണം പിടികൂടി;  പാനൂർ സ്വദേശി അറസറ്റിൽ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട .92 ലക്ഷം രൂപയുടെ 639.5 ഗ്രാം സ്വർണവുമായി പാനൂർ സ്വദേശി ഇസ്‌മായിൽ കസ്റ്റംസ് പിടിയിൽ. 

 

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട .92 ലക്ഷം രൂപയുടെ 639.5 ഗ്രാം സ്വർണവുമായി പാനൂർ സ്വദേശി ഇസ്‌മായിൽ കസ്റ്റംസ് പിടിയിൽ. 

വെള്ളിയാഴ്ച്ച വൈകിട്ട് ഫുജൈറയിൽ നിന്ന് കണ്ണൂരിലെത്തിയതായിരുന്നു ഇസ്‌മായിൽ കസ്റ്റംസ് അസി: കമ്മീഷണർ പി.എൻ. സുനിൽ കുമാർ, സൂപ്രണ്ടുമാരായ പ്രകാശൻ കൂടപ്രം, അശ്വന്ത് രാജ്, അക്ഷയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കാസർകോട് സ്വദേശി യിൽ നിന്നും ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു