കണ്ണൂർ വിമാനതാവള ആക്ഷൻ കമ്മിറ്റി ചെയർമാൻ രാജീവ് ജോസഫിനെതിരെ സമരപന്തലിൽ ആക്രമണം : ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളആക്ഷൻ കൗൺസിൽ ചെയർമാൻ  രാജീവ് ജോസഫിന് നേരെ സമരപന്തലിൽ കയറിഅക്രമം നടത്തിയതായി പരാതി . സംഭവത്തിൽരാജീവ് ജോസഫിന് കൈക്ക് നിസാരപരിക്കേറ്റു. ഇന്ന് രാവിലെ  10.45നാണ് സംഭവം. 

 

മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളആക്ഷൻ കൗൺസിൽ ചെയർമാൻ  രാജീവ് ജോസഫിന് നേരെ സമരപന്തലിൽ കയറിഅക്രമം നടത്തിയതായി പരാതി . സംഭവത്തിൽരാജീവ് ജോസഫിന് കൈക്ക് നിസാരപരിക്കേറ്റു. ഇന്ന് രാവിലെ  10.45നാണ് സംഭവം. 

നിരാഹാര പന്തലിൽ അതിക്രമിച്ച് കയറിയ വായാന്തോട് സ്വദേശി ആയുധം ഉപയോഗിച്ച് കൈയിൽ മുറിവേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വർ അക്രമിയെ ഉടൻപിടിച്ചു മാറ്റിയതിനാൽ രാജീവ് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ മട്ടന്നൂർ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. 

അക്രമ വിവരമറിഞ്ഞ് നിരവധി നേതാക്കൾ സ്ഥലത്തെത്തി. സംഭവത്തിൽ മട്ടന്നൂർ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മട്ടന്നൂർ വായാന്തോടിൽ കണ്ണൂർ വിമാനതാവളത്തിന് പോയൻ്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ജോസഫിൻ്റെ നേതൃത്വത്തിൽ സമരം നടത്തിവരികയാണ്. 

ഇതിനിടെയാണ് ഇദ്ദേഹത്തെ കത്തി വീശി അക്രമിച്ചത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടെ രാജീവ് ജോസഫിന് കൈക്ക് പോറലേറ്റിട്ടുണ്ട്.മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം പിന്നീട് ചികിത്സ തേടി. ഇരിക്കൂർ മണ്ഡലം എം.എൽ. എ സജീവ് ജോസഫിൻ്റെ സഹോദരനാണ് രാജീവ് ജോസഫ്.