കണ്ണൂർ നെല്ലൂന്നിയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു, വൈദ്യുതി തൂൺ തകർന്നു

 നെല്ലൂന്നി പള്ളിക്ക് സമീപം താഴെ പഴശ്ശി റോഡിനു മുന്നിൽ വെച്ചാണ് അപകടം

 

അപകടത്തിൽ ആർക്കും പരിക്കില്ല

മട്ടന്നൂർ :കൂത്തുപറമ്പ് - മട്ടന്നൂർ റോഡിലെനെല്ലൂന്നിയിൽ വീണ്ടും വാഹനാപകടം. നെല്ലൂന്നി പള്ളിക്ക് സമീപം താഴെ പഴശ്ശി റോഡിനു മുന്നിൽ വെച്ചാണ് അപകടം. സ്ഥാന പാതയിൽ ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോട് കൂടിയാണ് അപകടമുണ്ടായത്. പാലക്കാട്‌ നിന്നും ഇരിട്ടിയിലേക്ക് പോകുന്ന പിക്ക് അപ്പ്‌വാനും മട്ടന്നൂരിൽ നിന്നും താഴെ പഴശ്ശി ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.  അപകടത്തിൽ ആർക്കും പരിക്കില്ല. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ  ഇടിച്ച് വൈദ്യുത പോസ്റ്റ്‌ തകർന്നു. പോസ്റ്റ്‌ മാറ്റി സ്ഥാപിക്കുന്നതിനായി നെല്ലൂന്നി ഫീഡർ ലൈനിൽ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെല്ലൂന്നി ആരയാലിന് സമീപം പുലർച്ചെ ലോറി മറിഞ്ഞിരുന്നു.