കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട വാൻ കാറിലും ബൈക്കിലും ഇടിച്ചു കയറി അപകടം; നിരവധി പേർക്ക് പരുക്ക്

സാരമായി പരുക്കേറ്റവരെ കണ്ണുരിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

 

ഇരിക്കൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു

ഇരിക്കൂർ : ഇരിക്കൂറിൽ നിയന്ത്രണം വിട്ട വാൻ കാറിലും ബൈക്കിലും ഇടിച്ചു കയറി അപകടം. ഇരിക്കൂർ ഗവ. ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. 

സാരമായി പരുക്കേറ്റവരെ കണ്ണുരിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇരിക്കൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു.