കണ്ണവം വനത്തിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കണ്ടെത്താൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കണ്ണവം വനത്തിൽ കാണാതായ യുവതിയെ കണ്ടെത്താൻ സർക്കാർ ഇടപെടണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ അടിയന്തിര നടപടി പൊലിസും വനം വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.പി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

 

കൂത്തുപറമ്പ് : കണ്ണവം വനത്തിൽ കാണാതായ യുവതിയെ കണ്ടെത്താൻ സർക്കാർ ഇടപെടണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ അടിയന്തിര നടപടി പൊലിസും വനം വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.പി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

കോൺഗ്രസ് കൂത്തുപറമ്പ് ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. ലോഹിതാക്ഷനാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേ തുടർന്നാണ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കഴിഞ്ഞ ഡിസംബർ 31നാണ് കണ്ണവം വനത്തിൽ വിറക് ശേഖരിക്കാൻ പോയ കണ്ണവം കോളനിയിലെ പൊരുന്നൻ ഹൗസിൽ സിന്ധുവിനെ കാണാതായത്.
പൊലിസും വനം വകുപ്പും  തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.