അനധികൃത മണൽ കടത്ത്; കണ്ണപുരത്ത് യുവാവ് പിടിയിൽ
അനധികൃതമായി മണൽ കടത്തുകയായിരുന്ന യുവാവിനെ കണ്ണപുരം പൊലിസ് പിടികൂടി. ഇരിണാവ് മടക്കരയിലെ റഫീഖിനെ (42)യാണ് ഇന്ന് പുലർച്ചെ 1.45 ന് കൊവ്വപ്പുറം ജങ്ഷനിൽ നിന്നും കണ്ണപുരം എ.എസ്.ഐ ഒ.വി സുനിലിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Nov 5, 2024, 14:44 IST
കണ്ണപുരം: അനധികൃതമായി മണൽ കടത്തുകയായിരുന്ന യുവാവിനെ കണ്ണപുരം പൊലിസ് പിടികൂടി. ഇരിണാവ് മടക്കരയിലെ റഫീഖിനെ (42)യാണ് ഇന്ന് പുലർച്ചെ 1.45 ന് കൊവ്വപ്പുറം ജങ്ഷനിൽ നിന്നും കണ്ണപുരം എ.എസ്.ഐ ഒ.വി സുനിലിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാൾ മണൽ കടത്തിയ എയ്സർ ലോറിയും കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.