കണ്ണപുരത്ത് ജയിൽമോചിതനായ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണപുരത്ത് ജയിലിൽ നിന്നുമിറങ്ങിയ 51 വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കെ കണ്ണപുരം സ്വദേശി കെ. മനോജ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കെ കണ്ണപുരം

 

കണ്ണൂർ :കണ്ണപുരത്ത് ജയിലിൽ നിന്നുമിറങ്ങിയ 51 വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കെ കണ്ണപുരം സ്വദേശി കെ. മനോജ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കെ കണ്ണപുരം പാലത്തിന് സമീപം താമസിക്കുന്ന വാടക മുറിയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മാസം 20ന്  അടിപിടിക്കേസുമായി ബന്ധപ്പെട്ട് മനോജ് കുമാറിനെയും സുഹൃത്തുക്കളെയും കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവർ റിമാൻഡിലാകുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും  സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ ആവശ്യം.