കണ്ണാടിപ്പറമ്പിൽ തേനീച്ച ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു

കണ്ണാടിപ്പറമ്പ് മാലോട്ട് പ്രദേശത്ത് ചൊവ്വാഴ്ച്ച രാത്രിയുണ്ടായ അപ്രതീക്ഷിത തേനീച്ചാക്രമണത്തിൽ ഏഴ് പേർക്ക് കുത്തേറ്റു. പി.എം ഇർഷാദ്, മുഹമ്മദലി, തൻസീർ വിദ്യാർത്ഥികളായ ഷസ, ഫാത്തിമ ,സന,നാജിയ എന്നിവർക്കാണ് കുത്തേറ്റത്.

 


കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് മാലോട്ട് പ്രദേശത്ത് ചൊവ്വാഴ്ച്ച രാത്രിയുണ്ടായ അപ്രതീക്ഷിത തേനീച്ചാക്രമണത്തിൽ ഏഴ് പേർക്ക് കുത്തേറ്റു. പി.എം ഇർഷാദ്, മുഹമ്മദലി, തൻസീർ വിദ്യാർത്ഥികളായ ഷസ, ഫാത്തിമ ,സന,നാജിയ എന്നിവർക്കാണ് കുത്തേറ്റത്.വാർഡ് മെമ്പർ മൈമൂനത്തിന്റെ വീടിനു സമീപത്തെ കനാലിൻ്റെ അരികിലെ ഒരു പഴയ മരത്തിൽ തേനീച്ചകൾ കുറേ മാസങ്ങളായി കൂട്ടം കൂടിയിരുന്നു.

 അപ്രതീക്ഷിതമായി തേനീച്ചകൾ കൂട്ടമായി പുറത്തേക്ക് പറന്ന് ആ സമയം അത് വഴി പോയിരുന്ന വിദ്യാർത്ഥികളെയും ഇർഷാദിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി കുത്തേൽക്കുന്നത് കണ്ട ഇർഷാദിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് രണ്ടു പേർക്ക് കുത്തേറ്റത്. കൈ, മുഖം, കഴുത്ത്, തല എന്നീ ഭാഗങ്ങളിൽ കുത്തേറ്റതിനെ തുടർന്ന് പരിക്കേറ്റ ഏഴ് പേർക്കും  സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. വേദനയും അണുബാധാ സാധ്യതയും കാരണം ഇർഷാദിന് നിരീക്ഷണം തുടരുകയാണ്.