കണികുന്ന് - സോമേശ്വരം റസിഡൻ്റ്സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു ; ഉദ്ഘാടനം ചെയ്ത് ഗിരീഷ് പൂക്കോത്ത്

കണികുന്ന് - സോമേശ്വരം റസിഡൻ്റ്സ് അസോസിയേഷൻ ഓണാഘോഷം യാഗശാല തട്ടിൽ ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എ.ബിജേഷ് അധ്യക്ഷത വഹിച്ചു.

 

 തളിപ്പറമ്പ : കണികുന്ന് - സോമേശ്വരം റസിഡൻ്റ്സ് അസോസിയേഷൻ ഓണാഘോഷം യാഗശാല തട്ടിൽ ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എ.ബിജേഷ് അധ്യക്ഷത വഹിച്ചു.

കേരള സർക്കാറിൻ്റെ ഹരിതമിത്ര പുരസ്കാരം നേടിയ രജീഷ് കല്ലംവള്ളിയെ ചടങ്ങിൽ ആദരിച്ചു. നഗരസഭ കൗൺസിലർമാരായ കെ. എം ലത്തീഫ്, ടി.നിഷ, അസോസിയേഷൻ രക്ഷാധികാരികളായ വി.വി. വേണുഗോപാ ലൻ, ഭാസ്ക്കരൻ അക്കിപ്പറമ്പ്, എ.പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

സെക്രട്ടറി വിജയൻ മേമഠത്തിൽ സ്വാഗതവും അഡ്വ മനോജ് നന്ദിയും പറഞ്ഞു. എസ്. എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കും , ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികൾക്കും ഗിരീഷ് പൂക്കോത്ത് ഉപഹാരം നൽകി.