കമ്പിലിൽ 4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു
കമ്പിൽ ടൗണിൽ 4 പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇന്ന് രാത്രി 7.30 ഓടെയാണ് നാലു പേർക്ക് കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Nov 15, 2025, 09:27 IST
കമ്പിൽ : കമ്പിൽ ടൗണിൽ 4 പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇന്ന് രാത്രി 7.30 ഓടെയാണ് നാലു പേർക്ക് കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.കമ്പിലിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുകയാണ്.
മുൻപും നിരവധി പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയായി തുടരുന്ന തെരുവ് നായ വിഷയത്തിൽ അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.