കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പ്രകാശിപ്പിച്ചു

കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വിജിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുറച്ചേരി ഗ്രാമീണ കലാവേദി തയ്യാറാക്കിയ പ്രചാരണ ഗാനം മണ്ടൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോ​ഗത്തിൽ സിപി എം ജനറൽ സെക്രട്ടറി എം എ ബേബി പ്രകാശിപ്പിച്ചു.

 

പഴയങ്ങാടി : കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വിജിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുറച്ചേരി ഗ്രാമീണ കലാവേദി തയ്യാറാക്കിയ പ്രചാരണ ഗാനം മണ്ടൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോ​ഗത്തിൽ സിപി എം ജനറൽ സെക്രട്ടറി എം എ ബേബി പ്രകാശിപ്പിച്ചു.

ടി പി രാജേഷ് പുറച്ചേരിയാണ് നിർമാണം. പ്രദീപൻ കടേപ്രം രചിച്ച ഗാനങ്ങൾക്ക് എം സി പ്രകാശൻ കോക്കാട് സംഗീതം നിർവഹിച്ചു. ആലാപനം തേജ ഗണേശ്. റിജേഷ് പിലാത്തറയാണ് സംവിധാനം നിർവഹിച്ചത്.