കല്ല്യാശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരി തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ കടന്നപ്പളളി പാണപ്പുഴ , ചെറുതാഴം , കുഞ്ഞിമംഗലം പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി
കല്ല്യാശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരി തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ കടന്നപ്പളളി പാണപ്പുഴ , ചെറുതാഴം , കുഞ്ഞിമംഗലം പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി.
തളിപ്പറമ്പ: കല്ല്യാശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരി തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ കടന്നപ്പളളി പാണപ്പുഴ , ചെറുതാഴം , കുഞ്ഞിമംഗലം പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി.
രാവിലെ പരിയാരം കോണ്‍വെന്‍റില്‍ നിന്നും ആരംഭിച്ച സ്ഥാനാര്‍ത്ഥി സന്ദര്‍ശന പരിപാടി കടന്നപ്പളളി പാണപ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും , പൂരോത്സവം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലും , മറ്റു ദേവാലയങ്ങളിലും സന്ദര്‍ശനം നടത്തി , ഉച്ചക്ക് ശേഷം ചെറുതാഴം , കുഞ്ഞിമംഗലം പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥിക്ക് ആവേശോജ്ജ്വല വരവേല്പാണ് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.
കേരള സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരവും , പയ്യന്നൂരിലെയും , തളിപ്പറമ്പിലെയും സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടേ മത്സരിക്കുന്നവരുടെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കല്ല്യാശ്ശേരിയിലേ സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലും സ്വാധീനം ചെലുത്തുമെന്നും , പാര്‍ട്ടിയുടെ തെറ്റായ നീക്കത്തിനെതിരെ കല്ല്യാശ്ശേരിയിലേ നല്ല കമ്മ്യൂണിസ്റ്റ്ക്കാരന്‍റെ പ്രതിഷേധ വോട്ട് ഇക്കുറി എനിക്ക് അനുകൂലമാകുമെന്നും , ഉറച്ച വിജയ പ്രതീക്ഷയോടേ മുന്നോട്ടു പോകുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരി അഭിപ്രായപ്പെട്ടു.
സ്ഥാനാര്‍ത്ഥിക്കൊപ്പം കെപിസിസി അംഗം എം.പി. ഉണ്ണികൃഷ്ണന്‍ , ശിഹാബ് ചെറുകുന്നോന്‍ , സന്ദീപ് പാണപ്പുഴ , രാജേഷ് മല്ലപ്പളളി , യു.രാമചന്ദ്രന്‍ , അക്ഷയ് പറവൂര്‍ , പ്രകാശന്‍ മാസ്റ്റര്‍ , പി.പി. നാരായണന്‍ , മിഥുന്‍ കുളപ്പുറം , തുടങ്ങിയവര്‍ സംബന്ധിച്ചു.