ബസ് റൂട്ട് ഇല്ലാത്ത മേഖലകളിൽ പുതിയ സർവ്വീസ്: നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം; കല്യാശേരി മണ്ഡലം ജനകീയ സദസ് ആഗസ്ത് 31 ന്

കല്യാശ്ശേരി മണ്ഡലത്തിൽ ബസ് സർവീസ് ഇല്ലാത്ത ഗ്രാമീണ മേഖലകളെ ടൗണുമായി ബന്ധപ്പെടുത്തുന്നതിനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കുന്നതും സംബന്ധിച്ച്‌ ആഗസ്റ്റ് 31 ന് ചേരുന്ന ജനകീയ സദസിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്കും അറിയിക്കാമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.
 

കല്യാശ്ശേരി മണ്ഡലത്തിൽ ബസ് സർവീസ് ഇല്ലാത്ത ഗ്രാമീണ മേഖലകളെ ടൗണുമായി ബന്ധപ്പെടുത്തുന്നതിനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കുന്നതും സംബന്ധിച്ച്‌ ആഗസ്റ്റ് 31 ന് ചേരുന്ന ജനകീയ സദസിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്കും അറിയിക്കാമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. ഇത് സംബന്ധിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയുംകെ എസ് ആർ ടി സി, പ്രൈവറ്റ്ബസ് ഉടമകളുടെയും യോഗം നേരത്തെ ചേർന്നിരുന്നു.

ആഗസ്ത് 31 ന് രാവിലെ 11  മണിക്ക് താവത്തുള്ള കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന ജനകീയസദസിൽ റൂട്ട് സംമ്പന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും ലഭിച്ച നിർദേശങ്ങും അഭിപ്രായങ്ങളും അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം പുതിയ റൂട്ടുകൾ സംമ്പന്ധിച്ച്  സർക്കാരിന്റെ അനുമതിയോടെ അംഗീകാരം നൽകും.

പൊതുജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ  ആഗസ്റ്റ് 30 നകം പഴയങ്ങാടിയിലുള്ള എം എൽ എ ഓഫീസിലോ, mvijinmlaoffice@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ 98470 10904 എന്ന വാട്സപ് നമ്പറിലോ ജനകീയ സദസിലോ  അറിയിക്കാമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.