തളിപ്പറമ്പ കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 2 മുതൽ

കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 2 മുതൽ 5 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു . കളിയാട്ടത്തിൻ്റെ ഭാഗമായി പുലിയൂർ കണ്ഠൻ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, അന്തിക്കരിവേടൻ, ഗുളികൻ, വിഷ്ണുമൂർത്തി ,കുണ്ടോറ ചാമുണ്ഡി,  കുറത്തിയമ്മ, നരമ്പിൽ ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടും .

 

കണ്ണൂർ : കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 2 മുതൽ 5 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു . കളിയാട്ടത്തിൻ്റെ ഭാഗമായി പുലിയൂർ കണ്ഠൻ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, അന്തിക്കരിവേടൻ, ഗുളികൻ, വിഷ്ണുമൂർത്തി ,കുണ്ടോറ ചാമുണ്ഡി,  കുറത്തിയമ്മ, നരമ്പിൽ ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടും .ഡിസംബർ 3ന് വൈകുന്നേരം 6.30ന് സാംസ്ക്കാരിക പരിപാടി ഫോക് ലോറിസ്റ്റ് ഗിരീഷ് പുക്കോത്ത് ഉദ്ഘാടനം ചെയ്യും.


ഡിസംബർ 5ന് ഉച്ചക്ക് 1.30 ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ.കളിയാട്ട ദിവസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ 2 മണി വരെയും രാത്രി 7.30 മുതൽ 9 മണി വരെയും അന്നദാനം ഉണ്ടായിരിക്കും.വാർത്ത സമ്മേളനത്തിൽ   ടി വി വിനോദ് കുമാർ ,എം വി ദിലീഷ് കുമാർ,  എം വി അഭിലാഷ് എന്നിവർ  പങ്കെടുത്തു .