തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതിക്ഷേത്രത്തിന്റെ പുന : പ്രതിഷ്‌ഠ കളിയാട്ട മഹോത്സവത്തിന് തുടക്കം ; സംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതിക്ഷേത്രത്തിന്റെ പുന : പ്രതിഷ്‌ഠ കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഏപ്രിൽ 29 മുതൽ മെയ് 2 വരെയാണ് ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം നടക്കുന്നത്. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ മെഗാ തിരുവാതിര അരങ്ങേറി.
തളിപ്പറമ്പ് : കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതിക്ഷേത്രത്തിന്റെ പുന : പ്രതിഷ്‌ഠ കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഏപ്രിൽ 29 മുതൽ മെയ് 2 വരെയാണ് ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം നടക്കുന്നത്. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ മെഗാ തിരുവാതിര അരങ്ങേറി.
തുടർന്ന് നടന്ന സംസ്കാരിക സമ്മേളനം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് പൂക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.സുവനീർ ടി ടി കെ ദേവസ്വം പ്രസിഡണ്ട് വിനോദ് കുമാർ വിജയ് നീലകണ്ഠന് നൽകി പ്രകാശനം ചെയ്തു. കെ പി ബാലകൃഷ്ണൻ , ഡോ വി കുമാരൻ , വി അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ക്ഷേത്ര ശിൽപികളെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. അത്താഴക്കുന്ന് സൗപർണ്ണിക കലാവേദി അവതരിപ്പിച്ച നാട്ടരങ്ങ് പാട്ടും ഉണ്ടായി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ നടക്കും. 30 ന് രാവിലെ 8 മണി മുതൽ ഗുളികൻ,വിഷ്ണു മൂർത്തി, മടയിൽ ചാമുണ്ഡി എന്നീ തെയ്യങ്ങൾ കെട്ടിയാടും.
മെയ് 1 ന് പുലർച്ചെ 3.30 മുതൽ ധർമ്മ ദൈവം,തോട്ടുംകര ഭഗവതി, നിടുബാലിയൻ ദൈവം വൈകീട്ട് 6 ന് ഇളം കോലവും കെട്ടിയാടും. മെയ് 2 ന് പുലർച്ചെ 4 മണി മുതൽ ധൂളിയാംകാവിൽ ഭഗവതി, വടക്കത്തി ഭഗവതി, നിടു ബാലിയൻ, വിഷ്‌ണു മൂർത്തി, മടയിൽ ചാമുണ്ഡി, തായ്പരദേവത തുടങ്ങിയ തെയ്യകോലങ്ങൾ കെട്ടിയാടും.