കുയിലൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പ്രതിഷ്‌ഠാ കളിയാട്ട മഹോത്സവത്തിന് തുടക്കമായി

കുയിലൂർ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പ്രതിഷ്ഠാ- കളിയാട്ടമഹോത്സവത്തിന് തുടക്കമായി. 200 വർഷത്തിന് ശേഷമാണ് കളിയാട്ടം നടക്കുന്നത്.പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായ കുയിലൂർ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ കളിയാട്ടമഹോത്സവവും പ്രതിഷ്ഠാ ചടങ്ങുകളും തുടങ്ങി.

 

ഇരിക്കൂർ:കുയിലൂർ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പ്രതിഷ്ഠാ- കളിയാട്ടമഹോത്സവത്തിന് തുടക്കമായി. 200 വർഷത്തിന് ശേഷമാണ് കളിയാട്ടം നടക്കുന്നത്.പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായ കുയിലൂർ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ കളിയാട്ടമഹോത്സവവും പ്രതിഷ്ഠാ ചടങ്ങുകളും തുടങ്ങി. ക്ഷേത്രനിർമ്മാണത്തിൽ പങ്കാളികളായ എല്ലാ ശിൽപ്പികൾക്കും ആചാര്യന്മാർക്കും ആദരം അർപ്പിച്ചു. തുടർന്ന് ക്ഷേത്രം ഏറ്റുവാങ്ങൽ ചടങ്ങ് നടന്നു.

പെരുമണ്ണ് ചുഴലിഭഗവതി ക്ഷേത്ര പരിസരത്തുനിന്ന് വിളംബരഘോഷയാത്ര നടന്നു.രാത്രി  സാംസ്‌കാരിക സമ്മേളനം നടന്നു. സാംസ്‌കാരിക സമ്മേളനം അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു. മുച്ചിലോട്ട് മാഹാത്മ്യം എന്ന വിഷയത്തെ കുറിച്ച് കൈതേരി എടം നിഷാന്ത് നമ്പ്യാർ പ്രഭാഷണം നടത്തി. ക്ഷേത്ര കമ്മിറ്റി ചെയർമാൻ എ. എം പുഷ്പജൻ അധ്യക്ഷത വഹിച്ചു. ഉദേഷ് കോയാടൻ സ്വാഗതം പറഞ്ഞു. ശനിയാഴ്ച  രാവിലെ ഗണപതിഹോമം നടത്തന്നു. വൈകുന്നേരo  പഞ്ചാരിമേളം. രാത്രി7ന്  സാംസ്‌കാരിക സമ്മേളനം 12ന് രാവിലെ ഗണപതിഹോമം, പുണ്യാഹം തുടർന്ന്  ശുഭമുഹൂർത്തത്തിൽ മുച്ചിലോട്ട് ഭഗവതിയുടെയും ഉപദേവതമാരുടെയും പ്രതിഷ്ഠ കലശാഭിഷേകം, ഉച്ചപൂജ , വരച്ചുവെയ്ക്കൽ ചടങ്ങ്, കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ്. വൈകുന്നേരം മേലേരി ചുറ്റുവിളക്ക്, മറ്റ് അടിയന്തിരങ്ങൾ
എന്നിവ നടക്കും.

13ന് രാവിലെ നട തുറക്കൽ, ഉഷപൂജ. വൈകു. 6 ന് ദീപാരാധന. സ്വാമി ആത്മ ചൈതന്യയുടെ ആദ്ധ്യാത്മിക പ്രഭാഷണം.14ന് രാവിലെ നടതുറക്കൽ. വൈകുന്നേരം സഹസ്രദീപം തെളിയിക്കൽ. 15ന് പുലർച്ചെ 5ന് വിഷുക്കണി ദർശനം. 16ന് സന്ധ്യവിളക്കിന് ശേഷം കളിയാട്ടം തുടങ്ങൽ അടിയന്തിരം. തലച്ചിലാൻ തെയ്യം, മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, കുഴിയടുപ്പിൽ അഗ്നിപകരൽ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ തോറ്റം,ശേഷം വടക്കേ ഭാഗം, ഇളനീർപൊളി.17ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി തെയ്യങ്ങൾ തുടർന്ന് ക മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം. വൈകുന്നേരം പുലിയൂർകണ്ണൻ വെള്ളാട്ടം. തലച്ചിലാൻ തെയ്യം, മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ തോറ്റം, കല്യാണപന്തൽ കയ്യേൽക്കൽ.18ന് പുലർച്ചെ ഗണപതി തോറ്റം, കോടിയിലത്തോറ്റം, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, പുലിയൂർ കാളി എന്നീ തെയ്യങ്ങൾ. ഉച്ചയ്ക്ക് മേലേരി കയ്യേൽക്കൽ. ഉച്ചക്ക് 12.30ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിനിവരൽ. രാത്രി തിരുമുടി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.