സിഎൽ ജോസിന് കലാശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

ഉത്തര കേരള കവിതാസാഹിത്യ വേദി, കണ്ണൂർ ഏർപ്പെടുത്തിയ അക്ഷരഗുരു കവിയൂർ കലാശ്രേഷഠ പുരസ്കാരം നാടകാചാര്യൻ സിഎൽ ജോസിന് എഴുത്തുകാരി സുജാത ശ്രീപദം സമ്മാനിച്ചു

 

കണ്ണൂർ : ഉത്തര കേരള കവിതാസാഹിത്യ വേദി, കണ്ണൂർ ഏർപ്പെടുത്തിയ അക്ഷരഗുരു കവിയൂർ കലാശ്രേഷഠ പുരസ്കാരം നാടകാചാര്യൻ സിഎൽ ജോസിന് എഴുത്തുകാരി സുജാത ശ്രീപദം സമ്മാനിച്ചു. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. സിഎൽ ജോസിൻ്റെ തൃശൂരിലെ വസതിയിൽ നടന്ന ചടങ്ങിൽ ഉത്തര കേരള കവിതാസാഹിത്യ വേദി പ്രസിഡൻ്റ് സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു. 

ഗാന്ധിമാർഗ പ്രവർത്തകൻ ഡേവിസ് കണ്ണമ്പുഴ, എഴുത്തുകാരി നിർമ്മല അമ്പാട്ട്, ഉത്തര കേരള കവിതാസാഹിത്യ വേദി ട്രഷറർ സൗമി മട്ടന്നൂർ, സിഎൽ ജോസിൻ്റെ സഹധർമ്മിണി ലിസി ജോസ് എന്നിവർ സംസാരിച്ചു.