കാക്കയങ്ങാട് ക്ഷേത്ര ഭണ്ഡാരം തകർത്ത് കവർച്ച നടന്ന സംഭവം : പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

മുഴക്കുന്ന്:കാക്കയങ്ങാട് പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം നടന്ന സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
 
ക്ഷേത്രത്തിലെ ചുറ്റമ്പലത്തിലേയും ഉപദേവതയുടെ മുന്നിലെയും ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടന്നത്. പതിനഞ്ചായിരത്തോളം രൂപ മോഷണം പോയതാണ് കണക്കാക്കുന്നത്. ചുറ്റമ്പലത്തിന്റെ പൂട്ടും മോഷ്ടാവ് പൊളിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചു മണിയോടെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഭണ്ഡാരത്തിന്റെ പൂട്ടുകൾ പൊളിച്ച നിലയിൽ കാണുന്നത്. ക്ഷേത്രഭാരവാഹികൾ സ്ഥലത്തെത്തി മുഴക്കുന്ന് പോലീസിൽ പരാതി നൽകി. ഇതേ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചത്. തകർത്ത ഭണ്ഡാരം ക്ഷേത്രത്തിന് സമീപത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.