കനത്ത മഴയിൽ കക്കാട് പുഴ കരകവിഞ്ഞൊഴുകി : ഗതാഗതം മുടങ്ങി
കനത്ത മഴയിൽ കക്കാട് പുഴ കരകവിഞ്ഞൊഴുകി. റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച്ച പുലർച്ചെ പെയ്ത മഴയിലാണ് കക്കാട് പുഴ കരകവിഞ്ഞൊഴുകിയത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും മുടങ്ങി.
May 27, 2025, 12:22 IST
കണ്ണൂർ: കനത്ത മഴയിൽ കക്കാട് പുഴ കരകവിഞ്ഞൊഴുകി. റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച്ച പുലർച്ചെ പെയ്ത മഴയിലാണ് കക്കാട് പുഴ കരകവിഞ്ഞൊഴുകിയത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും മുടങ്ങി. വെള്ളം കയറിയതു അറിയാതെ ഇതുവഴി പോയ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളം കയറിയതു കാരണം പ്രവർത്തനം നിലച്ചു റോഡിൽ കുടുങ്ങി.
തൊട്ടടുത്ത ഉപയോഗശൂന്യമായ സ്പോർട്സ് കൗൺസിലിൻ്റെ സ്വിമ്മിങ് പൂൾ ഉൾപ്പെടെയുള്ളവ വെള്ളത്തിനടിയിലായി. കണ്ണൂരിൽ നിന്നും മുണ്ടയാട് വഴി പോകുന്ന റോഡിൽ പലയിടങ്ങളിലും വെള്ളം കയറിയതു കാരണം സ്വകാര്യ ബസ് സർവീസും മുടങ്ങി.