ടിപ്പർ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന കക്കാട് സ്വദേശി മരണമടഞ്ഞു
കഴിഞ്ഞദിവസം പള്ളിപ്രത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരണമടഞ്ഞു.
Nov 19, 2026, 10:06 IST
കക്കാട്: കഴിഞ്ഞദിവസം പള്ളിപ്രത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരണമടഞ്ഞു. അത്താഴക്കുന്ന് പുഴാതി ഹൈസ്കൂളിന് സമീപം കെ.എൻ. അൻസാരി (55)യാണ് മരി ച്ചത്. ബൈക്ക് യാത്ര ചെയ്യവെ പ ള്ളിപ്രത്ത് വെച്ച് എതിരെ വന്ന ടിപ്പർ ലോറിയിടിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെ ഏഴിനാണ് മരിച്ചത്.
നേരത്തെ മേലെചൊവ്വയിൽ ഡിസൈൻ സെൻ്റർ, അൻ സാരി ഫുട്വെയർ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയി രുന്നു.
പരേതരായ അബ്ദുൾ ഖാദർ-മറിയം ദമ്പതികളുടെ മ കനാണ്. ഭാര്യ: ലത്തീഫ (പള്ളിപ്രം). സഹോദരങ്ങൾ: കെ.എൻ നൗഷാദ്, സൈനബ (പാലക്കാട്), സൈബു ന്നിസ (കോഴിക്കോട്), റഫ്ള, ബദറുന്നിസ. മക്കൾ: അ സ്സഫ്, അൽത്താഫ്, ആസിഫ് (മൂവരുംദുബൈ) അസ് ഫർ (അൽഐൻ), അസ്ലം (ബെഗ്ലളുരു)