കൈശികി മോഹിനിയാട്ടം ശിൽപശാല കണ്ണൂരിൽ തുടങ്ങി
ബർണശേരി മുദ്രകലാ ക്ഷേത്രം സംഘടിപ്പിക്കുന്ന മോഹിനിയാട്ടം ദ്വിദിന ശിൽപശാല 'കൈശികി' മസ്‌കോട്ട് ബീച്ച് റിസോർട്ടിൽ തുടങ്ങി. കലാമണ്ഡലം സത്യവ്രതൻ ഉദ്ഘാടനം ചെയ്തു.
Apr 17, 2026, 16:11 IST
കണ്ണൂർ:ബർണശേരി മുദ്രകലാ ക്ഷേത്രം സംഘടിപ്പിക്കുന്ന മോഹിനിയാട്ടം ദ്വിദിന ശിൽപശാല 'കൈശികി' മസ്‌കോട്ട് ബീച്ച് റിസോർട്ടിൽ തുടങ്ങി. കലാമണ്ഡലം സത്യവ്രതൻ ഉദ്ഘാടനം ചെയ്തു. മുദ്രകലാ ക്ഷേത്രം ഡയറക്ടർ നാട്യകലാനിധി കലാവതി ടീച്ചർ ശിൽപശാലയെക്കുറിച്ച് വിശദീകരിച്ചു. മോഹിനിയാട്ടത്തിൻ്റെ നാൾ വഴികളും പുതിയ അവതര രീതിയുടെ പ്രത്യേകതകളും ചർച്ച ചെയ്യുന്ന ശിൽപശാലയിൽ കേരള കലാമണ്ഡലം അസിസ്റ്റൻ്റ് പ്രൊഫസർ കലാമണ്ഡലം സംഗീത പ്രസാദാണ് ക്ലാസുകൾ നയിക്കുന്നത്. ഭാവം ,മുദ്ര എന്നിവയെ കുറിച്ചുള്ള പഠനവും നടക്കും.
വെള്ളിയാഴ്ച വൈകീട്ട് 3.30 ന് മോഹിനിയാട്ടത്തിൻ്റെ പരിണിതികൾ വിഷയത്തിൽ സംവാദം നടക്കും. കലാമണ്ഡലം ലീലാമണി, ഡോ. അനിലാ സുനിൽ, ഡോ. സുമിതാ നായർ , കലാമണ്ഡലം സംഗീത പ്രസാദ് എന്നിവർ പങ്കെടുക്കും. ശിൽപശാലയിൽ പരിശീലിപ്പിച്ച മോഹിനിയാട്ടത്തിൻ്റെ അവതരണവും നടക്കും.