സർവീസിൽ നിന്നും വിരമിച്ച അധ്യാപകർക്ക് കടമ്പൂർ ഗ്രാമ പഞ്ചായത്ത് യാത്രയയപ്പ് നൽകി

സർവീസിൽ നിന്നും വിരമിച്ച അധ്യാപകർക്ക് കടമ്പൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ  യാത്രയയപ്പ് നൽകി.

 

കാടാച്ചിറ : സർവീസിൽ നിന്നും വിരമിച്ച അധ്യാപകർക്ക് കടമ്പൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ  യാത്രയയപ്പ് നൽകി.  ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടോണി ജോസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ഉദ്ഘാടനം ചെയ്തു.   കണ്ണൂർ സൗത്ത് എ.ഇ.ഒ സുജിത്ത് മുഖ്യാതിഥിയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.പ്രസീത അധ്യക്ഷയായി.   വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോനാ കെ.വി,വാർഡ് മെമ്പർമാരായ ഹഫ്സീന,സുരേഷ് ബാബു, കണ്ണൂർ സൗത്ത് സബ്ജില്ല ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സി.ആർ.വിനോദ് കുമാർ എന്നിവർ  സംസാരിച്ചു.