കാടാച്ചിറ കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണം വൈകുന്നു: ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി
ദിനംപ്രതി നൂറുകണക്കിന് രോഗികൾ ആശ്ര യിക്കുന്ന കാടാച്ചിറ കുടും ബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിട നിർമാണ വും അനുബന്ധ പ്രവൃത്തികളും വൈകുന്നതായി പരാതി.
കാടാച്ചിറ: ദിനംപ്രതി നൂറുകണക്കിന് രോഗികൾ ആശ്ര യിക്കുന്ന കാടാച്ചിറ കുടും ബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിട നിർമാണ വും അനുബന്ധ പ്രവൃത്തികളും വൈകുന്നതായി പരാതി.കെട്ടിട നിർ മാണം വേഗത്തിൽ പൂർത്തി യാക്കി നാടിന് സമർപ്പിക്ക ണമെന്ന് ആവശ്യപ്പെട്ട് കട മ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധ രന് നിവേദനം നൽകി. കടമ്പൂർ പഞ്ചായത്തിലെ ജന ങ്ങൾക്ക് പുറമെ സമീപ പഞ്ചായത്തുകളായ മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നിവി ടങ്ങളിൽനിന്നുള്ള രോഗിക ളും ആശ്രയിക്കുന്ന പ്രധാന ആരോഗ്യകേന്ദ്രമാണിത്.
നിലവിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും താമസിക്കാൻ ഒരുക്കിയ ക്വാർട്ടേഴ്‌സിലാ ണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി കാരണം ബുധനാഴ്ചകളിലെ പ്രതിരോധ കുത്തിവെയ്പ് ദിവസങ്ങളിൽ വൻ തിരക്കാണ് ഇവിടെ അനുഭവപെടുന്നത്. വെയിലും മഴയും കൊണ്ട് റോഡിൽവരെ രോഗികൾ വരിനിൽക്കേണ്ട അവസ്ഥയിലാണ്.2020-ൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ഈ സ്ഥാപനത്തിന് മുൻ മുഖ്യമ ന്ത്രി പിണറായി വിജയന്റെ ആസ്തിവികസന ഫണ്ട് ഉപ യാഗിച്ചാണ് പുതിയ കെ ട്ടിടത്തിൻ്റെ നിർമാണം തുട ങ്ങിയത്. നിലവിൽ ആകെ 3.19 കോടിയോളം രൂപയുടെ വിവിധ ഘട്ടങ്ങളിലുള്ള വിക സന പദ്ധതികളാണ് കേന്ദ്ര ത്തിനായി വകയിരുത്തിയിട്ടു ള്ളത്. ഇതിൽ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദി ച്ച 99.98 ലക്ഷം രൂപ ഉപ യോഗിച്ചുള്ള ഒന്നാം ഘട്ട പ്ലംബിംങും പ്ലാസ്റ്ററിംങും പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് വാതിലുകൾ, ടൈലുകൾ, ഹാൻഡ് റെയിലുകൾ, പോർ ട്ടിക്കോ എന്നിവയുടെ പ്രവൃ ത്തികൾ ആരംഭിച്ചെങ്കിലും പെയിൻ്റിംഗ്, ഇന്റർലോക്ക്, മുൻവശത്തെ മതിൽ നിർ മാണം തുടങ്ങിയ ജോലികൾ കൂടിപൂർത്തിയാകാനുണ്ട്.
ഇതുകൂടാതെ, നാല് മുറികളും ഹാളും ടോയ്തെറ്റും അട ങ്ങുന്ന ഒന്നാം നിലയുടെ നിർമ്മാണത്തിനായി 2024-25 ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂ പയ്ക്ക് ഭരണാനുമതി ലഭിച്ചെ ങ്കിലും ഇതിന്റെ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും വൈകുകയാണ്. പ്രവേശന കവാടം, ഗേറ്റ്, കെട്ടിടത്തിന് പിന്നിലെ സംരക്ഷണഭിത്തി എന്നിവയ്ക്കായി പി.ഡബ്ല്യു.കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഡി. അനുവദിച്ച 50 ലക്ഷം രൂപയുടെ സാങ്കേതികാനു മതിയും, വയറിങ്, ഫർണി ച്ചർ, കോൺഫറൻസ് ഹാൾ തുടങ്ങിയ അന്തിമ പ്രവൃത്തി കൾക്കായി തയ്യാറാക്കിയ 50 ലക്ഷം രൂപയുടെ പദ്ധതിയു ടെ ഭരണാനുമതി നടപടിക ളും പൂർത്തിയായിട്ടില്ല.
ദിവസേന 200 മുതൽ 300 വരെ രോഗികൾ എത്തുന്ന കേന്ദ്രത്തിൽ നിർമാണം നീളുന്നത് രോഗികളെയും ജീ വനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. ഈ സാഹചര്യത്തിൽ ആവശ്യ മായ സാങ്കേതിക അനുമതി കൾ വേഗത്തിലാക്കി പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം അടിയന്തരമായി പൂർത്തിയാ ക്കണമെന്ന് ആവശ്യപ്പെട്ടാ ണ് നിവേദനം നൽകിയത്. മണ്ഡലം പ്രസിഡന്റ് സി.ഒ. രാജേഷ്, ജനറൽ സെക്രട്ടറി സനൽ കാടാച്ചിറ എന്നിവ രുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം സമർപ്പിച്ചത്.