നിരവധി കേസുകളിൽ പ്രതിയായ ഷാലിനെ കാപ്പ ചുമത്തി ജയിലിലടച്ചു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന ഗുണ്ടയുമായ പാനൂർ പൊയിലൂർ സ്വദേശി ഷാലിനെ (34) കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
Oct 1, 2026, 09:07 IST
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന ഗുണ്ടയുമായ പാനൂർ പൊയിലൂർ സ്വദേശി ഷാലിനെ (34) കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
കൊളവല്ലൂർ, കതിരൂർ, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുകളിലായി അടിപിടി, വധശ്രമം, മയക്കുമരുന്ന് തുടങ്ങി 16 കേസുകളിൽ പ്രതിയാണ് ഇയാൾ.കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രുതി സി. ബാലന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.