കെ വത്സരാജ് സ്മാരക പുരസ്കാരം ഡോ. എസ്എസ് സന്തോഷ് കുമാറിന് 

ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ സിക്രട്ടറിയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന വത്സരാജിന്റെ പേരിൽ കെ വത്സരാജ് സ്മാരക സമിതി ഏർപ്പെടുത്തിയ മികച്ച ആരോഗ്യ പ്രവർത്തകനുള്ള പുരസ്‌ക്കാരം പ്രോ:ഡോ. എസ്  എസ്  സന്തോഷ് കുമാറിന് നൽകും.

 

                  
കണ്ണൂര്‍: ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ സിക്രട്ടറിയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന വത്സരാജിന്റെ പേരിൽ കെ വത്സരാജ് സ്മാരക സമിതി ഏർപ്പെടുത്തിയ മികച്ച ആരോഗ്യ പ്രവർത്തകനുള്ള പുരസ്‌ക്കാരം പ്രോ:ഡോ. എസ്  എസ്  സന്തോഷ് കുമാറിന് നൽകും.

 കെ  വത്സരാജിന്റെ 24ാം ചരമ വാർഷികത്തോടനുബന്ധിച്ച്  ജൂലൈ 22ന് ഉച്ചക്ക്2 മണിക്ക് കണ്ണൂർ സ്പോർട്സ് കൌൺസിൽ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ പ്രദീപൻ പുരസ്‌കാരം സമർപ്പിക്കും. സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി ഉദ്ഘാടനം നിർവ്വഹിക്കും. 

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഓർത്തോപീഡിക്സ് ആന്റ് എമർജൻസി മെഡിസിൻ വിഭാഗം തലവനും പ്രൊഫസ്സറായ സന്തോഷ് കുമാർ ഐക്യരാഷ്ട്ര സഭയുടെ ഗാസയിലെയും  ഉക്രൈനിലെയും എമർജൻസി മെഡിക്കൽ ടീമിന്റെയും ഡയറക്ടറായി പ്രവർത്തിക്കുകയും യുദ്ധമുഖങ്ങളിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ നേതൃത്വം നൽകുകയും  ചെയ്തിട്ടുണ്ട്.