സതീശൻ വനവാസത്തിന് പോകാതെ ഇരിക്കട്ടെ ...! യു ഡി എഫ് ജയിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരൻ

യുഡിഎഫിന് അധികാരം കിട്ടിയാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് വീണ്ടും ആവർത്തിച്ച് കെ സുധാകരൻ എം പി.  യുഡിഎഫിന് 130 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു.    മുഖ്യമന്ത്രിയായി ഞാൻ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ടെന്നും അതിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നും വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്നത് രാഹുലിന്റെ അഭിപ്രായമാണെന്നും സുധാകരന്‍ പറഞ്ഞു.

 

 

കണ്ണൂര്‍: യുഡിഎഫിന് അധികാരം കിട്ടിയാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് വീണ്ടും ആവർത്തിച്ച് കെ സുധാകരൻ എം പി.  യുഡിഎഫിന് 130 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു.    മുഖ്യമന്ത്രിയായി ഞാൻ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ടെന്നും അതിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നും വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്നത് രാഹുലിന്റെ അഭിപ്രായമാണെന്നും സുധാകരന്‍ പറഞ്ഞു.

അധികാരം കിട്ടിയില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകണോ എന്ന  ചോദ്യത്തിന് സുധാകരന്റെ  അങ്ങനെ  അദ്ദേഹം പോകാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം എന്നായിരുന്നു സുധാകരൻ നൽകിയ മറുപടി. യുഡിഎഫിന് അധികാരം കിട്ടിയില്ലെങ്കില്‍ അദ്ദേഹം പോകണം.വാക്കുപാലിക്കുന്ന നേതാക്കന്‍മാരാണെങ്കില്‍ പോകണം. അങ്ങനെ പോകുന്നെങ്കില്‍ വലിയ പ്രയാസവും സങ്കടവും ഉണ്ട്. ഞാനൊക്ക പ്രാര്‍ഥിക്കുന്നത് അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നാണ്' സുധാകരന്‍ പറഞ്ഞു.
ഇടതുമുന്നണിക്ക് മാനിഫെസ്‌റ്റോ തിരുത്തേണ്ടിവന്നത് അവരുടെ ഗതികേടാണെന്നും സുധാകരന്‍ പറഞ്ഞു.