കെ. സുധാകരൻ എം.പി കണ്ണൂർ വിമാനതാവളത്തിൽ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് കണ്ണൂർ എം.പി. കെ. സുധാകരൻ സന്ദർശിച്ചു. സംഘാടക സമിതി കൺവീനർ പി.പി. മുഹമ്മദ് റാഫി, സംസ്ഥാന ഹജ്ജ്
May 17, 2025, 23:13 IST
കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് കണ്ണൂർ എം.പി. കെ. സുധാകരൻ സന്ദർശിച്ചു. സംഘാടക സമിതി കൺവീനർ പി.പി. മുഹമ്മദ് റാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി. ജാഫർ,പി.ടി. അക്ബർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഫർസിൻ മജീദ്, അബ്ദുല്ല ഹാജി ബ്ലാത്തൂർ, റസാഖ് മണക്കായി, കുഞ്ഞഹമ്മദ് മാസ്റ്റർ, താജുദ്ദീൻ മട്ടന്നൂർ, ആർ, കെ. നവീൻ കുമാർ ,സുബൈർ ഹാജ്ജി എന്നിവർ അദ്ദേഹത്തോടപ്പം ക്യാമ്പിൽ അംഗങ്ങളെ സന്ദർശിച്ചു..