കണ്ണൂര്‍ - തളിപ്പറമ്പ് ദേശീയപാതയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണം : കെ സുധാകരന്‍ എംപി

 കണ്ണൂര്‍ - തളിപ്പറമ്പ് ദേശീയപാതയിലെ  നിലവിലെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര  ഉപരിതല ഗതാഗത വകുപ്പ് മന്ത്രി  നിധിന്‍ ഗഡ്ക്കരിക്ക് കെ.സുധാകരന്‍ എം.പി കത്ത് നല്‍കി .
 
 കണ്ണൂര്‍ - തളിപ്പറമ്പ് ദേശീയപാതയിലെ  നിലവിലെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര  ഉപരിതല ഗതാഗത വകുപ്പ് മന്ത്രി  നിധിന്‍ ഗഡ്ക്കരിക്ക് കെ.സുധാകരന്‍ എം.പി കത്ത് നല്‍കി .

 കണ്ണൂര്‍ തളിപ്പറമ്പ് ദേശീയപാത പലസ്ഥലങ്ങളിലും തകര്‍ന്നു കിടക്കുകയാണ്. പ്രത്യേകിച്ച് പുതിയതെരു ടൗണിലെ അവസ്ഥ വളരെ ദയനീയമാണ്.

കാല്‍നടയാത്ര പോലും ദുസഹമായിരിക്കുന്നു.ഇരു ചക്രവാഹനങ്ങള്‍ ദിവസേന അപകടത്തിലാവുന്നു. ആയതിനാല്‍ കണ്ണൂര്‍ തളിപ്പറമ്പ് ദേശീയപാതയിലെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്  കേന്ദ്ര ഉപരിതല ഗതാഗ വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ കെ.സുധാകരന്‍ , എം.പി ആവശ്യപ്പെട്ടു