കെ സുധാകരൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു; ദേശീയപാത 66 ൽ അണ്ടർ പാസിനും ഫുട്ട് ഓവർ ബ്രിഡ്ജിനും അനുമതിയായി
ദേശീയപാത 66ൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായികെ.സുധാകരൻ എം.പിയുടെ ഇടപെടലിനെ തുടർന്ന്
Jan 22, 2025, 18:20 IST
കെ സുധാകരൻ എം.പി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി വേളാപുരം പാപ്പിനിശ്ശേരിയിൽ അണ്ടർ പാസും
ദേശീയപാത 66ൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായികെ.സുധാകരൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് വിവിധ ഇടങ്ങളിൽ അണ്ടർ പാസും , ഫുട്ട് ഓവർ ബ്രിഡ്ജിനും അനുമതിയായി.
കെ സുധാകരൻ എം.പി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി വേളാപുരം പാപ്പിനിശ്ശേരിയിൽ അണ്ടർ പാസും , ഈരാണിപ്പാലം, ഒ.കെ.യു.പി.സ്കൂൾ , പരിയാരം എംമ്പേറ്റ് എന്നിവിടങ്ങളിൽ ഫുട്ട് ഓർ ബ്രിഡ്ജ് അനുവദിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരി കെ.സുധാകരൻ എം.പി ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.