വിഭജന ഭീകര ദിനത്തെ സിപിഎം  എതിർക്കുന്നത് ഭാരതം ഇനിയും വിഭജിച്ചു കാണണമെന്ന ആഗ്രഹം കൊണ്ടാണ് : അഡ്വ. കെ. ശ്രീകാന്ത്  

ഭാരതം വിഭജനത്തിന്റെ ഭീതി  പുതുതലമുറയെ ബോധ്യപ്പെടുത്താൻ യൂണിവേഴ്സിറ്റികളിൽ സംഘടിപ്പിക്കുന്ന പരിപാടി സിപിഎമ്മും എസ്എഫ്ഐയും  എതിർക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ ഭാരതം വിഭജിച്ചത് പോര. ഇനിയും വിഭചിക്കണമെന്ന് അവർ ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന് ബിജെപി മേഖല പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്  ആരോപിച്ചു. 

 

കണ്ണൂർ : ഭാരതം വിഭജനത്തിന്റെ ഭീതി  പുതുതലമുറയെ ബോധ്യപ്പെടുത്താൻ യൂണിവേഴ്സിറ്റികളിൽ സംഘടിപ്പിക്കുന്ന പരിപാടി സിപിഎമ്മും എസ്എഫ്ഐയും  എതിർക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ ഭാരതം വിഭജിച്ചത് പോര. ഇനിയും വിഭചിക്കണമെന്ന് അവർ ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന് ബിജെപി മേഖല പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്  ആരോപിച്ചു. 

ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഭജന ഭീതിദിനം പരിപാടി  ഗാന്ധി പാർക്കിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അവകാശങ്ങൾക്ക് വേണ്ടി മുറവിളിക്കുന്ന ഇടതുപക്ഷം സ്വാതന്ത്ര്യ ദിന തലേന്ന് പോലും സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരതം വിഭജിക്കാൻ കാരണം മുസ്ലിം ലീഗിൻറെ സമ്മർദ്ദത്തിന് നെഹറു വഴങ്ങിയതാണെന്ന് ശ്രീകാന്ത് ആരോപിച്ചു. പ്രധാനമന്ത്രി ആകാനുള്ള നെഹ്റുവിൻറെ അത്യാർത്ഥിയാണ് മതാ ടിസ്ഥാനത്തിൽ ഭാരതത്തെ വിഭജിക്കാൻ നയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ കള്ളവോട്ട് ആരോപിച്ച് കെ സുധാകരനെ എംപി നടത്തുന്ന പ്രചരണം അപഹാസ്യമാണെന്ന് ശ്രീകാന്ത് കൂട്ടി ചേർത്തു. മത്സരിക്കുന്ന അവസരത്തിൽ ഒക്കെ കള്ളവോട്ട് ചേർക്കുകയും കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്ത  സുധാകരനാണ്  ടോർച്ചുമായി ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം അപഹസിച്ചു . സാർഗ്ഗത്തിലുള്ളവരും നരകത്തിലുള്ളവരും വോട്ട് ചെയ്യണമെന്ന് അണികൾക്ക് നിർദ്ദേശം നൽകിയത് സുധാകരൻ മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.  ഇന്ത്യയെ വിഭജിക്കണമെന്ന് മുസ്ലിം ലീഗിന്റെ ആവശ്യത്തെ പിന്തുണച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി, ഇന്ത്യ എന്നത് 16 രാജ്യങ്ങൾ ചേർന്ന മൾട്ടി നാഷണൽ സ്റ്റേറ്റ് ആണെന്ന് പ്രഖ്യാപിച്ചു. മുസ്ലിംലീഗിന്റെ ആവശ്യത്തെ നെഹ്റുവിലൂടെ സാധിച്ചെടുക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി- അധ്യക്ഷ ഭാഷണത്തിൽ കെ കെ വിനോദ് കുമാർ പറഞ്ഞു. 

ജില്ലാ ജനറൽ സെക്രട്ടറി ടി സി മനോജ് സ്വാഗതം പറഞ്ഞു. നേതാക്കളായ സീ രഘുനാഥ്, പി കെ വേലായുധൻ, ഏ ദാമോദരൻ, സി നാരായണൻ എന്നിവർ പ്രസംഗിച്ചു. വിഭജന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി താളിക്കാവിൽ നിന്നും ആരംഭിച്ച മൗന ജാഥക്ക് നേതാക്കളായ കെ സജേഷ്, ഗംഗാധരൻ കാളീശ്വരം, അർച്ചന വണ്ടിച്ചാൽ, ടി കൃഷ്ണ പ്രഭ, ബാലകൃഷ്ണൻ പനക്കിൽ, അരുൺ കൈതപ്രം, കെ രതീശൻ, യു ടി ജയന്തൻ, എ സുരേഷ് ബാബു, എം പി രാഗിണി എന്നിവർ നേതൃത്വം നൽകി.