എല്ലാവരും കണ്ടില്ലെന്ന് നടിച്ചു, കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെ. എസ്. ആർ ടി സി ഡ്രൈവർ
കടന്നൽ കുത്തേറ്റ കലം വിൽപ്പനക്കാരിയായ സ്ത്രീക്ക് രക്ഷകനായി കെ.എസ്.ആർ.ടി.സിഡ്രൈവർ.ഇന്ന് രാവിലെ ചെറുവത്തൂരിൽ നിന്നും കയ്യൂർ വഴി കാസർഗോഡ് പോവുകയായിരുന്ന കാഞ്ഞങ്ങാട് ഡിപ്പോയിലെ കെ.എസ് ആർ ടി സി
0നീലേശ്വരം: കടന്നൽ കുത്തേറ്റ കലം വിൽപ്പനക്കാരിയായ സ്ത്രീക്ക് രക്ഷകനായി കെ.എസ്.ആർ.ടി.സിഡ്രൈവർ.ഇന്ന് രാവിലെ ചെറുവത്തൂരിൽ നിന്നും കയ്യൂർ വഴി കാസർഗോഡ് പോവുകയായിരുന്ന കാഞ്ഞങ്ങാട് ഡിപ്പോയിലെ കെ.എസ് ആർ ടി സി ഡ്രൈവറായിരുന്ന നീലേശ്വരം കാണിച്ചിറയിലെ പി.കെരഞ്ജീവനാണ് രക്ഷകനായത്.
കടന്നൽ കുത്തേറ്റ് അവശയായ സ്ത്രീ നിരവധി വാഹനങ്ങൾക്ക് സഹായത്തിനായി കൈ നീട്ടിയെങ്കിലും ആരും സഹായിക്കാത്ത സന്ദർഭത്തിലാണ് അവിടെ എത്തിയ കെ എസ് .ആർ .ടി സി ഡ്രൈവർ കയ്യിൽ ഉള്ള ഷാൾ എടുത്ത് സ്ത്രീയെ പുതപ്പിക്കുകയും സ്ത്രീയെ രക്ഷിക്കുകയും ചെയ്തത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടസ്ത്രീ അപകട നില തരണം ചെയ്തിട്ടുണ്ട് കയ്യൂർ പാലത്തിന്റെ മുകളിൽ നിന്നും കലം വിൽപനക്കാരി നിരവധി വാഹനങ്ങൾക്ക് കൈ നീട്ടിയെങ്കിലും ആരും നിർത്തിയില്ല.
ബസിൽ സീറ്റിനു വിരിക്കുന്ന ഷാൾ ഉപയോഗിച്ച് സ്ത്രീയെ പുതപ്പിച്ചു. കുറെ കുത്തുകൾ ഒഴിവാക്കി. ഇതിനിടെ ഇദ്ദേഹത്തിനും ദേഹത്ത് മുഴുവൻ കുത്തേറ്റിരുന്നു എന്നാൽ അതൊന്നും വക വയ്ക്കാതെയാത്രക്കാരെ നീലേശ്വരം ബസ് സ്റ്റാൻഡിൽ എത്തിച്ചു ശേഷം ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് എത്തി.സ്ത്രീയുടെ രക്ഷകനായ കെ എസ് ആർ ടി സി ഡ്രൈവറെ നീലേശ്വരം പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജിഷ്ണു, രാജേഷ് കുമാർ എന്നിവർ ആശുപത്രിയിലെത്തിഅഭിനന്ദിച്ചു.