ബിജെപിയുടെ നേതൃത്വത്തിൽ കെ രാധാകൃഷ്ണൻ അനുസ്മരണം നടത്തി

ബിജെപി മുൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്ന കെ രാധാകൃഷ്ണൻ്റെ വേർപാടിൽ  അനുസ്മരണം  സംഘടിപ്പിച്ചു.

 

ചിറക്കൽ : ബിജെപി മുൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്ന കെ രാധാകൃഷ്ണൻ്റെ വേർപാടിൽ  അനുസ്മരണം  സംഘടിപ്പിച്ചു. പനങ്കാവ് നിപ്പോണിക്സ് ഹാളിൽ കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ അനുസ്മരണ ഭാഷണം നടത്തി. 

ജില്ലാ സെക്രട്ടറി ഒ കെ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി കെ വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി ടി സി മനോജ് എന്നിവർ പ്രസംഗിച്ചു. ചിറക്കൽ മണ്ഡലം പ്രസിഡണ്ട് രാഹുൽ രാജീവൻ സ്വാഗതവും ബാബു പനങ്കാവ് നന്ദിയും പറഞ്ഞു.