അദ്ധ്യാപക സംഘടനയുടെ മുൻ നേതാവും സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായ കെ. നാരായണൻ മാസ്റ്റർ നിര്യാതനായി

ചെമ്പിലോട്  ചാത്തോത്ത് കുളത്തിനു സമീപം  കെ.നാരായണൻ മാസ്റ്റർ (89)) നിര്യാതനായി. റിട്ട. അദ്ധ്യാപകനാണ്. നിലവിൽ
സി.പി .എം. വായനശാല 'ബി` ബ്രാഞ്ച് അംഗമാണ്. 1962 ൽ പാർട്ടി  അംഗമായി, കെ.ജി.പി ടി.എ കോഴിക്കോട് ജില്ലാ ട്രഷറർ, കെ.ജി.ടി.എ. കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, കെ.എസ്.ടി.എ കണ്ണൂർ നോർത്ത് സബ്ബ് ജില്ലാ കമ്മറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു ഒറ്റ പ്പാലംഗവ: ട്രെയിനിംഗ് സ്കൂൾ, കൊട്ടാരക്കര സ്കൂൾ, താമരശ്ശേരിഗവ: യു.പി.സ്കൂൾ, ചാലഗവ: ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.

 ചക്കരക്കൽ :ചെമ്പിലോട്  ചാത്തോത്ത് കുളത്തിനു സമീപം  കെ.നാരായണൻ മാസ്റ്റർ (89)) നിര്യാതനായി. റിട്ട. അദ്ധ്യാപകനാണ്. നിലവിൽ
സി.പി .എം. വായനശാല 'ബി` ബ്രാഞ്ച് അംഗമാണ്. 1962 ൽ പാർട്ടി  അംഗമായി, കെ.ജി.പി ടി.എ കോഴിക്കോട് ജില്ലാ ട്രഷറർ, കെ.ജി.ടി.എ. കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, കെ.എസ്.ടി.എ കണ്ണൂർ നോർത്ത് സബ്ബ് ജില്ലാ കമ്മറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു ഒറ്റ പ്പാലംഗവ: ട്രെയിനിംഗ് സ്കൂൾ, കൊട്ടാരക്കര സ്കൂൾ, താമരശ്ശേരിഗവ: യു.പി.സ്കൂൾ, ചാലഗവ: ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.

കോയ്യോട് സർവ്വീസ് സഹകരണ ബേങ്കിന്റെ മുൻ പ്രസിഡണ്ട്, ജനകീയ ആസൂത്രണ പദ്ധതിയുടെ ആരംഭഘട്ടത്തിലെ ചെമ്പിലോട് പഞ്ചായത്തിലെ വികസന സമിതി ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചു. ആത്മാനന്ദ സംബോധിനി വായനശാല മുൻ പ്രസിഡണ്ടായും പ്രവർത്തിച്ചു
അധ്യാപക സമരത്തിന്റെ ഭാഗമായിരണ്ടു ഘട്ടങ്ങളിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ഭാര്യ :സുലോചന,  മക്കൾ :മനോജ് (ബാംഗ്ലൂർ ) ഷീജ (ബാംഗ്ലൂർ )  ഷാജി  ബാംഗ്ലൂർ (സി.പി.ഐ.(എം) ചെമ്പിലോട് ' ബി` ബ്രാഞ്ച് അംഗം) മരുമക്കൾ: ഷീജ തങ്കേകുന്ന്, രമേശൻ (വേങ്ങാട്), റജീന (കമ്പിൽ) സഹോദരങ്ങൾ: കാർത്യായനി, കെ.ദാമോദരൻ, (സി.പി.ഐം അഞ്ചരകണ്ടി ഏറിയ കമ്മറ്റി മെമ്പർ, കർഷക തൊഴിലാളി യൂനിയൻ ജില്ലാ   ജോ.സെക്രട്ടറി, ചെമ്പിലോട് പഞ്ചായത്ത് മുൻ പ്രസിഡണ്ട്.) പരേതയായ ദേവകി. സംസ്കാരം നാളെ (30 ന് )രാവിലെ 10 മണിക്ക് ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ നടത്തും.