തളിപറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകൻ കെ കെ വിശ്വനാഥൻ അന്തരിച്ചു
തളിപ്പറമ്പ്: കേന്ദ്ര ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺസിൽ അംഗവും ബിജെപി ജില്ല കമ്മറ്റി അംഗവും, അഭിഭാഷക പരിഷത്ത് തളിപ്പറമ്പ് യൂണിറ്റ് ട്രഷററും, ബിജെപി മുൻ തളിപ്പറമ്പ് നിയോജക
Oct 27, 2026, 23:01 IST
തളിപ്പറമ്പ്: കേന്ദ്ര ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺസിൽ അംഗവും ബിജെപി ജില്ല കമ്മറ്റി അംഗവും, അഭിഭാഷക പരിഷത്ത് തളിപ്പറമ്പ് യൂണിറ്റ് ട്രഷററും, ബിജെപി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ മുയ്യം വരഡൂലിലെ അഡ്വ: കെ.കെ. വിശ്വനാഥൻ (57) അന്തരിച്ചു.
അച്ഛൻ: പരേതനായ കണ്ണൻ നമ്പ്യാർ. അമ്മ: കെ.കെ. പത്മാവതി. ഭാര്യ: സീന. മക്കൾ: അമൽനാഥ്, വിഷ്ണുനാഥൻ.സഹോദരങ്ങൾ: പ്രകാശൻ, വിനോദ്, സീമ, ഷീല, സഞ്ജയൻ. ഇന്ന് (ബുധൻ) രാവിലെ 10 മുതൽ 11.30 വരെ മുയ്യത്തെ സ്വന്തം വീട്ടിലും 11: 30 മുതൽ 12 വരെ തളിപ്പറമ്പ് കോടതിയിലും 12 മുതൽ 12:30 വരെ തൃച്ചംബരത്തെ മാരാർജി സ്ക്വയറിൽ പൊതുദർശനം. ശേഷം ചന്തപുര കരിപ്പാൽ കല്ലം കണ്ടി വീട് തറവാട്ടിൽ 3 മണി വരെ പൊതു ദർശനം. ശേഷം തറവാട്ട് വളപ്പിൽ സംസ്കാരം.