പാലത്തായിയിലെ അതിജീവിതയ്ക്ക് നീതി വേണം, ജനാധിപത്യ മഹിളാ അസോ. കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും പാലത്തായി കേസ് നിസംഗമായി കൈകാര്യം ചെയ്തതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടവന്നതെന്നും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ആ രോപിച്ചു

 

കണ്ണൂർ: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും പാലത്തായി കേസ് നിസംഗമായി കൈകാര്യം ചെയ്തതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടവന്നതെന്നും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ആ രോപിച്ചു. പാലത്തായി കേസിൽ ഒതുക്കാനും പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിൽ സർക്കാർ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംസ്ഥാന സെകട്ടറിയായ സി.എസ് സുജാത.

കണ്ണൂർജില്ലാ പ്രസിഡണ്ട് സി. രജനി അദ്ധ്യക്ഷയായി. ജില്ല സെക്രട്ടറി പി.കെ.ശ്യാമള സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ ജോ.സെക്രട്ടറി എൻ. സുകന്യ, സംസ്ഥാന ട്രഷറർ ഇ.പദ്മാവതി എന്നിവർ സംസാരിച്ചു. എം.വി. സരള , ടി. ഷബ്ന , കെ. ശോഭ , പി.റോസ, കെ.പി.വി. പ്രീത, കെ. അനുശ്രീ, പി.വി. ശോഭന ,ടി.ടി. റംല തുടങ്ങിയവർ നേതൃത്വം നൽകി