'എല്ലാവർക്കും തുല്യ നീതി വേണം' : ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ പിൻതുണയ്ക്കുന്നുവെന്ന് ആസിഫലി
കണ്ണൂർ : ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പീഡിപ്പിക്കപ്പെട്ടവരെന്നു പറയുന്നവർക്ക് തൻ്റെ എല്ലാ പിൻതുണയുമുണ്ടാകുമെന്ന് ചലച്ചിത്ര നടൻ ആസിഫലി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Aug 19, 2024, 19:31 IST
കണ്ണൂർ : ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പീഡിപ്പിക്കപ്പെട്ടവരെന്നു പറയുന്നവർക്ക് തൻ്റെ എല്ലാ പിൻതുണയുമുണ്ടാകുമെന്ന് ചലച്ചിത്ര നടൻ ആസിഫലി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കുറച്ചു ഭാഗങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളു. വിശദമായ വിവരങ്ങൾ മനസിലാക്കിയതിനു ശേഷം പ്രതികരിക്കുമെന്നും ആസിഫലി പറഞ്ഞു. മലയാള സിനിമയിൽ ആരും ചുഷണം ചെയ്യപ്പെടരുത്.
നടിമാർ ഉൾപ്പെടെ എല്ലാവർക്കും തുല്യത വേണമെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ താൻ പിൻതുണയ്ക്കുന്നുവെന്നും ആസിഫലി പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ കണ്ണൂർ വാരിയേഴ്സ് മുഖഗാനം പ്രകാശന ചടങ്ങിൽ എത്തിയതായിരുന്നു ആസിഫലി.