അൻവറിന്റെ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം : സി കെ പത്മനാഭൻ

ഇടത് എംഎൽഎ പി. വി. അൻവർ സംസ്ഥാന സർക്കാരിനെതിരെ  ഉന്നയിച്ച ആരോപണത്തിൽ സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ  ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ സമിതി അംഗം സി. കെ. പത്മനാഭൻ ആവശ്യപ്പെട്ടു.

 

കണ്ണൂർ : ഇടത് എംഎൽഎ പി. വി. അൻവർ സംസ്ഥാന സർക്കാരിനെതിരെ  ഉന്നയിച്ച ആരോപണത്തിൽ സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ  ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ സമിതി അംഗം സി. കെ. പത്മനാഭൻ ആവശ്യപ്പെട്ടു.

അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം  എഡിജിപി അജിത് കുമാറിനെതിരെ അൻവർ ഉന്നയിച്ച ആരോപണം ഗൗരവം ഉള്ളതാണ്.

കേവലം ആർഎസ്എസ് നേതാവിനെ കണ്ടു എന്നതിലേക്ക് ചുരുക്കുന്നതിനാണ് എൽഡിഎഫും യുഡിഎഫും ശ്രദ്ധ പതിപ്പിക്കുന്നത് ഇത് ഗൂഢാലോചനയാണ് ' മറിച്ച് സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടും ഹവാലാപന ഇടപാടുമായി ബന്ധപ്പെട്ടും അൻവർ നടത്തിയ ആരോപണത്തെ കുറിച്ചാണ് ഗൗരവമായി അന്വേഷിക്കേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡൻറ് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗങ്ങളായ എ ദാമോദരൻ ' പി കെ വേലായുധൻ' സി രഘുനാഥ്. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് മേഖലാ ജനറൽ സെക്രട്ടറി കെ. കെ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു
ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു എളക്കുഴി സ്വാഗതവും എം ആർ സുരേഷ് നന്ദിയും പറഞ്ഞു.