ജേർണലിസ്റ്റ് വോളി : മാധ്യമ സ്ഥാപനങ്ങളുടെ മത്സരത്തിൽ ദേശാഭിമാനി ചാംപ്യൻമാർ
കണ്ണൂർ പ്രസ് ക്ളബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തുളസി ഭാസ്കരൻ മെമ്മോറിയൽ ആസ്റ്റർ മിംസ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിയുടെ മുന്നോടിയായി
കണ്ണൂർ: കണ്ണൂർ പ്രസ് ക്ളബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തുളസി ഭാസ്കരൻ മെമ്മോറിയൽ ആസ്റ്റർ മിംസ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിയുടെ മുന്നോടിയായി കണ്ണൂരിലെ മാധ്യമസ്ഥാപനങ്ങളുടെ മത്സരം നടന്നു. പള്ളിക്കുന്ന് കൃഷ്ണ മേനോൻ വനിതാ കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരഫൈനലിൽ ദേശാഭിമാനി ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് കണ്ണൂർ പ്രസക്ളബ്ബിനെ തോൽപ്പിച്ചു.
മാതൃഭൂമിക്കാണ് മൂന്നാം സ്ഥാനം. വിജയികൾക്ക് ജനറൽ കൺവീനർ കെ എൻ ബാബു മെഡൽ വിതരണം ചെയ്തു പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടി പറമ്പ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു. ഡിപ്പാർട്ട്മെൻ്റ് വോളിയിൽ ഫോറസ്റ്റും കണ്ണൂർ സെൻട്രൽ പ്രിസൺ ടീമും ഫൈനലിൽ പ്രവേശിച്ചു ഇതിൻ്റെ ഫൈനൽ സമാപന ദിവസം നടക്കും ജൂൺ 6 മുതൽ എട്ടു വരെയുള്ള തീയ്യതികളാണ് സംസ്ഥാനത്തെ വിവിധ പ്രസ് ക്ളബ്ബുകൾ പങ്കെടുക്കുന്ന ജേർണലിസ്റ്റ് വോളി നടക്കുന്നത്. ഇതിൻ്റെ ഭാഗമായി നടക്കുന്ന സെലിബ്രേറ്റി വോളിയിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.