ഒരു ചരിത്രകാരന്റെ കൊലപാതകം"മാധ്യമപ്രവർത്തകൻ ടി.ബിജു രാകേഷിൻ്റെ* കുറ്റാന്വേഷണ നോവൽ പ്രകാശനം മെയ് രണ്ടിന് കണ്ണൂരിൽ
കൈരളി ബുക്സ് പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകൻ ടി ബിജു രാകേഷിന്റെ ഒരു ചരിത്രകാരന്റെ കൊലപാതകം എന്ന കുറ്റാന്വേഷണ നോവലിന്റെ പ്രകാശനം
കണ്ണൂർ: കൈരളി ബുക്സ് പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകൻ ടി ബിജു രാകേഷിന്റെ ഒരു ചരിത്രകാരന്റെ കൊലപാതകം എന്ന കുറ്റാന്വേഷണ നോവലിന്റെ പ്രകാശനം മെയ് രണ്ടിന് താളിക്കാവിലെ ഹാർളി റസിഡൻസിയിൽവൈകുന്നേരം നാല് മണിക്ക് സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ് നിർവ്വഹിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിട്ട:ക്യാപ്റ്റൻ വിനോദ് എളയാവൂർ പുസ്തകം ഏറ്റുവാങ്ങും കൈരളി ബുക്സ്എം ഡി ഒ അശോക് കുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എഴുത്തുകാരി ഹരിത എച്ച് ദാസ് പുസ്തകപരിചയം നടത്തും. കണ്ണൂർ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൽകുമാർ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗം പ്രശാന്ത് പുത്തലത്ത്, സംഗീതജ്ഞൻ ഉണ്ണികൃഷണൻ പയ്യാവൂർ, കവി സ്വാമി ദാസ് മുച്ചു കുന്ന്, എഴുത്തുകാരൻ സി കെ സുജിത്ത്. കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി.കുമാരൻ എന്നിവർ സംസാരിക്കും. കൈരളി ബുക്സ് എഡിറ്റർ എ.വി പവിത്രൻ സ്വാഗതവും നോവലിസ്റ്റ് ടി ബിജു രാകേഷ് മറുപടി പ്രസംഗവും നടത്തും. വാർത്താ സമ്മേളനത്തിൽ നോവലിസ്റ്റ് ടി.ബിജുരാകേഷ്കെ യു ഡബ്ലു ജെ സംസ്ഥാന സമിതി അംഗം പ്രശാന്ത്പുത്തലത്ത് പ്രസ്സ് ക്ലബ്ബ് ട്രഷറർ കെ സതീശൻ എന്നിവർപങ്കെടുത്തു.