വഖഫ് ചെയർമാൻ ഖൊമൈനിയെ അനുകരിക്കുന്നു വെന്ന് ജോസ് ചെമ്പേരി  

മുനമ്പം തുടക്കം മാത്രമാണെന്നും, പിന്നോട്ടില്ലെന്നുമുള്ളവഖഫ് ബോർഡ് ചെയർമാൻ്റെ ധിക്കാരനിലപാട് അദ്ദേഹം കേരളത്തിലെ ആയത്തുള്ള ഖൊമൈനിയാകാൻ ശ്രമിക്കുകയാണെന്നാണ് കാണിക്കുന്നതെന്ന് ജോസ് ചെമ്പേരി ആരോപിച്ചു.

 

ശ്രീകണ്ഠാപുരം :മുനമ്പം തുടക്കം മാത്രമാണെന്നും, പിന്നോട്ടില്ലെന്നുമുള്ളവഖഫ് ബോർഡ് ചെയർമാൻ്റെ ധിക്കാരനിലപാട് അദ്ദേഹം കേരളത്തിലെ ആയത്തുള്ള ഖൊമൈനിയാകാൻ ശ്രമിക്കുകയാണെന്നാണ് കാണിക്കുന്നതെന്ന് ജോസ് ചെമ്പേരി ആരോപിച്ചു. ഇത് കേരളത്തിൽ നടക്കില്ലെന്നും കേരള കോൺഗ്രസ്(എം) നേതാവ് കൂടിയായജോസ് ചെമ്പേരി മുന്നറിയിപ്പ് നൽകി.

മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്നും ഫറൂക്ക് കോളേജിന് സമ്മാനമായി ലഭിച്ചതാണെന്നും അറിയപ്പെടുന്ന വിവിധ മുസ്ലിം സഘടനകളുടെ നേതാക്കളും, കേരള നദ് വത്തുൽ മുജാഹിദ്ദിനും വ്യക്തമാക്കിയിട്ടും ഇതൊന്നും അംഗീകക്കാത്ത ചെയർമാൻ്റെ നിലപാടിൽ ചീറ്റുന്നത് വർഗീയ വിഷമാണ്. ഒരു കാലത്ത് പാക്കിസ്ഥാൻ അടങ്ങിയ ഇന്ത്യ മുഴുവനും, അഫ്ഘാനിസ്ഥാനും, ബർമ്മയുടെ പകുതി ഭാഗവും ഭരിച്ചിരുന്നത് മുഗൾ രാജാക്കന്മാരായിരുന്നു. അതുകൊണ്ട് ഈ രാജ്യങ്ങൾ എല്ലാം വഖഫിന് അവകാശപ്പെട്ടതാണെന്ന് ഇദ്ദേഹം പറയുന്ന കാലം വിദൂരമല്ലെന്നും ജോസ് ചെമ്പേരി പറഞ്ഞു.