കോൺഗ്രസ് നേതാക്കളുടെ ഒരു കാൽ ആർ. എസ്. എസ്സിലെന്ന് ജോൺ ബ്രിട്ടാസ് എംപി
യാഥാർത്ഥ്യവും പ്രതീതിയും തമ്മിലുള്ള അന്തരം ഗവേഷണം ചെയ്യുന്നവർക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നല്ലൊരു പാഠമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. കോൺഗ്രസ് നേതാക്കളുടെ ഒരു കാൽ ആർ. എസ്. എസ്സിലെന്ന് ജോൺ ബ്രിട്ടാസ് എംപി
കണ്ണൂർ:യാഥാർത്ഥ്യവും പ്രതീതിയും തമ്മിലുള്ള അന്തരം ഗവേഷണം ചെയ്യുന്നവർക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നല്ലൊരു പാഠമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. കോൺഗ്രസ് നേതാക്കളുടെ ഒരു കാൽ ആർ. എസ്. എസ്സിലെന്ന് ജോൺ ബ്രിട്ടാസ് എംപി
സമകാലിക രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള ഫേസ്ബുക് കുറിപ്പിലാണ് ജോൺ ബ്രിട്ടാസ് എംപി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒഴികേയുള്ള ഒട്ടുമിക്കവാറും കോൺഗ്രസ് നേതാക്കളുടെ ഒരു കാൽ ആർഎസ്എസ്സിലാണ്.
സ്വാഭാവികമായും, ബിജെപിയുടെ ഇത്തരം അജണ്ടകളിൽ പങ്കാളികളാകാൻ കോൺഗ്രസ് മത്സരിക്കുന്നതിൽ അത്ഭുതമില്ല. ആർഎസ്എസ് പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തെയും സംസ്കാരത്തെയും അചഞ്ചലമായി എതിർക്കുന്ന സി പി എമ്മിനെയും അതിന്റെ സമുന്നതനേതാവായ മുഖ്യമന്ത്രി പിണറായി വിജയനെയും വിവാദത്തിലേയ്ക്കു വലിച്ചിഴയ്ക്കുമ്പോൾ തന്റെ മനസിലുണ്ടായ ചിന്തകളാണിതെന്നുംഅദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.