'ജിവാറുൽ മുസ്തഫ' മീലാദ് കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു

മജ്‌ലിസ് അൽ മദീന ആഭിമുഖ്യത്തിൽ സയ്യിദ് അസ്‌ലം തങ്ങൾ അൽ മശ്ഹൂറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ജിവാറുൽ മുസ്തഫ' .മീലാദ് കോൺഫറൻസ് അടുത്തമാസം വിപുലമായ പരിപാടികളോടെ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.

 

കണ്ണൂർ: മജ്‌ലിസ് അൽ മദീന ആഭിമുഖ്യത്തിൽ സയ്യിദ് അസ്‌ലം തങ്ങൾ അൽ മശ്ഹൂറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ജിവാറുൽ മുസ്തഫ' .മീലാദ് കോൺഫറൻസ് അടുത്തമാസം വിപുലമായ പരിപാടികളോടെ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. പ്രമുഖ നേതാക്കളും പ്രഭാഷകരും പങ്കെടുക്കും. മീലാദ് കോൺഫറൻസിൻ്റെ ലോഗോ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പിപി ഉമർ മുസ്‌ലിയാർ, ഡോ. സയ്യിദ് ബർക്കിയ അൽ മശ്ഹറിനു നൽകി നിർവഹിച്ചു. 

സംഘാടക സമിതി ചെയർമാൻ അഡ്വ. സയ്യിദ് നിസാർ അൽ മശ്ഹൂർ അധ്യക്ഷനായി. സയ്യിദ് അസ്‌ലം തങ്ങൾ അൽ മശ്ഹൂർ ആമുഖ പ്രഭാഷണം നടത്തി. എ.കെ അബ്ദുൽ ബാഖി, പിപി ജമാൽ കമ്പിൽ, പി മുഹമ്മദ് ഷമ്മാസ്, മുസ്‌ലിഹ് മഠത്തിൽ, കെ.എൻ മുസ്തഫ, ഒ.പി മൂസാൻ ഹാജി, എൻ.സി മുഹമ്മദ്, എം.കെ മുഹമ്മദ് വിളക്കോട്, പി.കെ മഹറൂഫ് ദാരിമി, പി.പി ജലീൽ, റഫീഖ് എടയന്നൂർ, കബീർ കണ്ണാടിപ്പറമ്പ്, കെ.കെ മുഹമ്മദലി, സത്താർ കൂടാളി, ഷുക്കൂർ ഇരിട്ടി, തമീം ഹൈതമി, മിർഷാദ്, ജംഷീർ കൂത്തുപറമ്പ്, റഫീഖ് അഞ്ചരക്കണ്ടി, അഡ്വ. കെ മുഹമ്മദലി സംസാരിച്ചു.